ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍
December 4, 2023 6:53 AM

കൊച്ചി: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വെളുപ്പിനെയായിരുന്നു അന്ത്യം. മുന്‍ രാഷ്ട്രപതി പ്രതിഭാ പട്ടീലിന്റെ സെക്രട്ടറിയും കെഎസ്ഐഡിസി മുന്‍ ചെയര്‍മാനുമായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു.
എറണാകുളത്ത് ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി 2009-ല്‍ ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. ഇതോടെ വാര്‍ത്താ തലക്കെട്ടുകള്‍ പിടിച്ചടക്കി. ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായിരുന്നു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിനോടൊപ്പം ജോലി ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here