പള്ളിപ്പെരുന്നാളില്‍ ക്ലബുകള്‍ തമ്മില്‍ തര്‍ക്കം; അടിപിടി ഒഴിവാക്കാന്‍ ശ്രമിച്ച ആളുടെ വീടിന് താഴെ തീയിട്ടു

പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ വീടിന് താഴെ തീയിട്ടു. കുന്നംകുളം അഞ്ഞൂരിലാണ് തീയിട്ടത്. വാടകയ്ക്ക് താമസിക്കുന്ന അജിത്തിന്റെ ക്വാര്‍ട്ടേഴ്സിനാണ് തീയിട്ടത്. അഞ്ഞൂര്‍ പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് ക്ലബുകള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. വീട്ടുകാര്‍ പെരുന്നാളിന് പോയ സമയത്താണ് തീയിട്ടത്.

വീട്ടില്‍ തീ ആളിക്കത്തുന്നത് കണ്ട് നാട്ടുകാരാണ് ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.

“ഇന്നലെ അഞ്ഞൂരില്‍ പള്ളിപ്പെരുനാള്‍ ആയിരുന്നു. രണ്ട് ക്ലബുകള്‍ തമ്മിലുള്ള തര്‍ക്കമാണ് നടന്നത്. തര്‍ക്കമുണ്ടായപ്പോള്‍ പിടിച്ചുമാറ്റാന്‍ ചെന്നയാളുടെ വീടിന് താഴെയാണ് തീയിട്ടത്. അവിടെ ചെരിപ്പുകളും ഷൂവുമുണ്ടായിരുന്നു. അത് കൂട്ടിയിട്ട് ഒപ്പം ചിരട്ടയും കൂടി വച്ച് കത്തിക്കുകയായിരുന്നു. തീ അണച്ചിട്ടുണ്ട്.” – കുന്നംകുളം എസിപി സി.ആര്‍. സന്തോഷ്‌ മാധ്യമസിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top