കാണേണ്ടത് ‘കേരള സ്റ്റോറി’ അല്ല ‘മണിപ്പൂര്‍ സ്റ്റോറി’; മണിപ്പൂര്‍ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് കൊച്ചിയിലെ പള്ളി

കൊച്ചി: ‘കേരള സ്റ്റോറി’ക്ക് ബദലായി മണിപ്പൂര്‍ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് കൊച്ചിയിലെ ദേവാലയം. എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള സാൻജോപുരം സെന്റ് ജോസഫ് പള്ളിയിലായിരുന്നു പ്രദര്‍ശനം. ‘മണിപ്പൂർ ക്രൈ ഓഫ് ദി ഒപ്രസ്ഡ്’ എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിച്ചത്.

വേദപാഠം പഠിക്കുന്ന നൂറിലേറെ കുട്ടികളെയാണ് ഡോക്യുമെന്ററി കാണിച്ചത്. കുട്ടികള്‍ മണിപ്പൂര്‍ കലപാത്തെക്കുറിച്ച് അറിയണമെന്നായിരുന്നു പള്ളി അധികൃതരുടെ തീരുമാനം. കേരള സ്റ്റോറി സംഘ പരിവാറിന്‍റെ അജണ്ടയാണെന്നും ഏതെങ്കിലും സഭയോ രൂപതയോ അതിനെ കുറിച്ച് നല്ലത് പറഞ്ഞതുകൊണ്ട് മാറ്റം വരില്ലെന്നുമാണ് പള്ളിയുടെ നിലാപാട്. കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച സഭാ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടാണ് മണിപ്പൂര്‍ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്.

ആര്‍എസ്എസ് അജണ്ടയുള്ള സിനിമ പള്ളികളില്‍ പ്രദര്‍ശിപ്പിക്കുന്നത് കൊണ്ടുതന്നെ കത്തോലിക്കാ സഭയ്ക്കുള്ളില്‍ ഭിന്നത ശക്തമാകുകയാണ്. ഇടുക്കി, താമരശേരി രൂപതകള്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ കെസിവൈഎമ്മിനെ തള്ളിക്കൊണ്ട് തലശ്ശേരി അതിരൂപത സിനിമ പ്രദര്‍ശനത്തില്‍നിന്നും പിന്മാറിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top