സ്വവര്‍ഗ്ഗ വിവാഹ കാര്യത്തില്‍ വിപ്ലവകരമായ തീരുമാനവുമായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്; വിവാഹം പള്ളിയില്‍ നടത്താം

ലണ്ടന്‍ : സ്വവര്‍ഗ്ഗ വിവാഹം പള്ളികളില്‍ നടത്താന്‍ അനുമതി നല്‍കി ചരിത്രം കുറിച്ചിരിക്കുകയാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. ലോകത്ത് ആദ്യമായാണ് ഒരു ക്രൈസ്തവ സഭ സ്വവര്‍ഗ്ഗ വിവാഹം അംഗീകരിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി നല്‍കിയിരിക്കുന്നത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം വോട്ടിനിട്ടാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ജനറല്‍ സിനഡ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് പള്ളികളില്‍ സ്വവര്‍ഗ്ഗ വിവാഹ ശുശ്രൂഷയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് അവരുടെ വിവാഹ ചടങ്ങുകളിലേക്കും ശനിയാഴ്ചകളില്‍ നടക്കുന്ന പ്രത്യേക ശുശ്രൂഷയിലേക്കും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ക്ഷണിക്കാന്‍ കഴിയും.

ലിവിങ്ങ് ഇന്‍ ലവ് ആന്റ് ഫെയ്ത്ത് എന്ന പ്രമേയത്തിലെ ലൈഗികത സംബന്ധിച്ച പ്രമേയത്തിലാണ് താത്കാലികമായി ഭേദഗതി കൊണ്ടു വന്നിരിക്കുന്നത്. 207നെതിരെ 223 വോട്ടുകള്‍ക്കാണ് ഭേദഗതി പാസായിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് ബിഷപ്പ് സ്റ്റീഫന്‍ ക്രോഫറ്റാണ് ഇത്തരമൊരു ഭേദഗതി നിദ്ദേശിച്ചത്. സ്വവര്‍ഗ്ഗ വിവാഹ ശുശ്രൂഷയ്ക്ക അനുമതി നല്‍കിയെങ്കിലും ഒരു പുരോഹിതനേയും ഇത്തരം ശുശ്രൂഷകള്‍ നടത്താന്‍ നിര്‍ബന്ധിക്കേണ്ടെന്നാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം. ക്രിസ്തുമസിന് മുമ്പ് തന്നെ ഇത്തരം ശുശ്രൂഷകള്‍ ആരംഭിക്കും. സഭാതലവനായ കാന്റര്‍ ബെറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി ഇതുസംബന്ധിച്ച വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ബ്രിട്ടന് പുറത്തുള്ള ആംഗ്ലിക്കന്‍ സഭകള്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് എതിരാണ്. കത്തോലിക്ക സഭയിലും ഇത്സംബന്ധിച്ച് ദീര്‍ഘമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും വത്തിക്കാന്‍ ഇതുവരെ ഔദ്യോഗികമായി അംഗീകാരം നല്‍കിയിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top