പിരിച്ചുവിട്ട CI യെ തിരിച്ചെടുത്തു; വീണ്ടും പുറത്താക്കൽ..

പിരിച്ചുവിട്ട ശേഷം തിരിച്ചെടുക്കപ്പെട്ട ഇൻസ്പെക്ടർ എൻ ജി ശ്രീമോൻ വീണ്ടും പുറത്തേക്ക്. ഡിജിപിയുടെ കാരണം കാണിക്കൽ നോട്ടീസ് സിഐക്ക് കൈമാറി. 30 ലധികം കേസുകളിൽ ആരോപണ വിധേയനായ ശ്രീമോനെ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് പുറത്താക്കിയെങ്കിലും ഉന്നതതല ഇടപെടലിൽ കഴിഞ്ഞ വർഷം തിരിച്ചെടുക്കുകയായിരുന്നു.

കസ്റ്റഡി മർദനം അടക്കം 30 കേസുകളിൽ ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ അന്വേഷണം ആണ് അസാധാരണ നടപടിയിലേക്ക് നയിച്ചത്. ഇങ്ങനെ വിജിലൻസ് ഐ ജി എച്ച് വെങ്കിടേഷ് നൽകിയ റിപ്പോർട്ടിലൂടെ തെളിഞ്ഞത് സ്രീമോൻ്റെ നേതൃത്വത്തിൽ നടന്ന സമാനതകളില്ലാത്ത അനധികൃത, അവിഹിത ഇടപെടലുകൾ ആണ്. ആരോപിക്കപ്പെട്ട മുപ്പത്തിൽ പതിനെട്ട് കേസും തെളിഞ്ഞതിനെ തുടർന്ന് ആണ് dismissal തീരുമാനം ആയത്. തൊട്ടുപിന്നാലെ തുടങ്ങി അട്ടിമറി നീക്കം.

18 വിഷയത്തിൽ സി ഐ ക്കെതിരെ തെളിവ് ഉണ്ടെങ്കിലും എല്ലാം നിസാരം ആണെന്ന് ആയിരുന്നു ക്രമസമാധാന ചുമതല ഉണ്ടായിരുന്ന എഡിജിപി വിജയ് സാക്കറെ ഒടുവിൽ കണ്ടെത്തിയത്. അങ്ങനെ കഴിഞ്ഞ വർഷം അവസാനം തിരിച്ച് എടുക്കപ്പെട്ട ശേഷമാണ് ഇപ്പൊൾ വീണ്ടും പിരിച്ചു വിടാനുള്ള തീരുമാനത്തിലേക്ക് പോലീസ് ഉന്നതർ എത്തുന്നത്. അതിന് കാരണമായത് നിലവിലെ ക്രമസമാധാന ചുമതല ഉള്ള എഡിജിപി എം ആർ അജിത് കുമാറിന്റെ ഇടപെടൽ.

വിജയ് സാക്കറെയുടെ റിപ്പോർട്ടിലെ പൊള്ളത്തരം വ്യക്തമാക്കി അജിത് കുമാർ നിലവിലെ ഡിജിപിക്ക് നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് പുതിയ തീരുമാനം. പിരിച്ചു വിടാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ച് ഔദ്യോഗിക നടപടിക്രമം പാലിച്ചുള്ള നോട്ടീസിൽ ഡിജിപി ഒപ്പുവച്ചു. നിലവിൽ കൊല്ലത്ത് ഡ്യൂട്ടിയിൽ ഉള്ള എൻ ജി ശ്രീമോൻ നേരിട്ട് കൈപ്പറ്റുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top