താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക; ജൂണ്‍ ഒന്നു മുതല്‍ സിനിമ സമരം
വിനോദ നികുതി പിന്‍വലിക്കുക, താരങ്ങള്‍ പ്രതിഫലം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സിനിമാ സമരം പ്രഖ്യാപിച്ച് സംഘടനകള്‍. ജൂണ്‍ ഒന്ന് മുതലാണ് സിനിമ സമരം. എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലാണ് സമരം. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് സമരം എന്ന തീരുമാനം എടുത്തിരിക്കുന്നത്.
വിനോദ നികുതി പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിരവധി തവണ സിനിമ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതോടെയാണ് ശക്തമായ സമരം എന്ന തീരുമാനത്തിലേക്ക് എത്തിയത്. സിനിമകളുടെ ചിത്രീകരണവും പ്രദര്‍ശനവും നിര്‍ത്തിവയ്ച്ചാകും സമരം.
അഭിനേതാക്കള്‍ പ്രതിഫലം കുറക്കണമെന്ന് ഫിലിം പ്രൊഡൂസേഴ്സ് അസോസിയേഷന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കും ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തുടര്‍ ചര്‍ച്ചകള്‍ ഉണ്ടായില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here