സിഎഎക്ക് എതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യം; കോടതി ഇടപെടല്‍ നിര്‍ണായകമാകും
ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള സർക്കാർ വിജ്ഞാപനമാണ് ഹർജികളില്‍ ചോദ്യം ചെയ്യുന്നത്. മുസ്‍ലിം ലീഗ്, ഡിവൈഎഫ്ഐ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങി വരെല്ലാം കേന്ദ്ര വിജ്ഞാപനത്തിനെതിരെ ഹര്‍ജി നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ നടപടിയെ ചോദ്യംചെയ്ത് 232 ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്.
നിയമം നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാരും സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം ഒരു കാരണവശാലും നടപ്പാക്കില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
2024ലെ പൗരത്വ ഭേദഗതി ചട്ടങ്ങൾ ഏകപക്ഷീയമാണെന്നും അവ ജനങ്ങളെ വർഗീയമായി വേർതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നുമാണ് മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങൾക്ക് കീഴിൽ അനുവദിക്കാൻ പാടില്ലെന്നും ഹർജിയില്‍ പറയുന്നു. മുസ്‍ലിം ലീഗിനു വേണ്ടി ഹാജരായ കപിൽ സിബൽ, ഹാരിസ് ബീരാൻ എന്നിവരാണ് അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതിയില്‍ ഉന്നയിച്ചത്.
നിയമം പാസായത് 2019ലാണ്. അന്ന് ഇതു നടപ്പാക്കാൻ ഉദ്ദേശിച്ചുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിരുന്നില്ല. അതിനാലാണ് ഹര്‍ജിക്ക് കോടതി സ്റ്റേ നൽകാതിരുന്നത്. ഇതാണ് സിബൽ ചൂണ്ടിക്കാട്ടിയത്. അടിയന്തരമായി ഇടക്കാല ഹര്‍ജികള്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here