‘ഇടത് മന്ത്രിയെന്ന് ഓർമ്മ വേണം, സ്വയം നിയന്ത്രിച്ചില്ലെങ്കിൽ തൊഴിലാളികൾ നിയന്ത്രിക്കും’; ഗണേഷ്കുമാറിനെതിരെ സമരവുമായി സിഐടിയു സെക്രട്ടേറിയറ്റിന് മുന്നിൽ

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് എടക്കുന്നതിൽ വരുത്തിയ പരിഷ്‌കാരങ്ങളിൽ ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരെ പ്രതിഷേധവുമായി സിഐടിയു. പരിഷ്‌കാരങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ മന്ത്രി തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

‘എൽഡിഎഫ് മന്ത്രിയാണെന്ന് ഓർമ്മ വേണം. മന്ത്രി സ്വയം നിയന്ത്രിച്ചില്ലെങ്കിൽ തൊഴിലാളികൾ വിചാരിച്ചാൽ നിയന്ത്രിക്കാൻ സാധിക്കും’; സിഐടിയു നേതാക്കൾ പറഞ്ഞു. ആവശ്യംവന്നാൽ മന്ത്രിയെ വഴിൽ തടയുമെന്നും വീട്ടിലേക്ക് മാർച്ച് നടത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണം അംഗീകരിക്കാനാകില്ലെന്നാണ് സിഐടിയുവിന്റെ പക്ഷം. 50,000 കുടുംബങ്ങളെ തെരുവിലിറക്കാനാണ് മന്ത്രിയുടെ ശ്രമം. കോർപറേറ്റുകളെ സ്വാഗതം ചെയ്യുന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളത്. രാജ്യത്ത് ഒരിടത്തും നടപ്പാക്കാത്ത പരിഷ്കാരമാണ് കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്തിനെന്നും സിഐടിയു ചോദിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top