ഗതാഗതമന്ത്രിയുടെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണം ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു; സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ഇടതുസംഘടന

തിരുവനന്തപുരം: ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ അടുത്തമാസം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണം ബഹിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ച് സിഐടിയു. ഇളവുകള്‍ക്ക് പകരം പരിഷ്ക്കരണത്തിനായി ഗതാഗതമന്ത്രി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം.
മേയ് രണ്ട് മുതല്‍ ‘എച്ച്’ ടെസ്റ്റ് മാറ്റിയശേഷം പുതിയ ട്രാക്കുകള്‍ കൊണ്ടുവന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ അത്തരം ട്രാക്കുകള്‍ മാവേലിക്കര ഒഴികെ ബാക്കി സ്ഥാലങ്ങളില്‍ ഒരുക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ റോഡ് ടെസ്റ്റ് കഴിഞ്ഞതിനുശേഷം ‘എച്ച്’ ടെസ്റ്റ് ചെയ്‌താല്‍ മതിയെന്നായിരുന്നു മന്ത്രി അറിയിച്ചു. പ്രതിദിനം നല്‍കുന്ന ലൈസൻസുകളുടെ എണ്ണം 30ല്‍ നിന്ന് 60 ആയി ഉയര്‍ത്തുകയും ചെയ്തു. ചില വിട്ടുവീഴ്ചകള്‍ നടത്തിയെങ്കിലും പരിഷ്ക്കാരവുമായി മുന്നോട്ട് പോകാനാണ് ഗതാഗതമന്ത്രിയുടെ തീരുമാനം.
എന്നാല്‍ ഇത്തരം ഇളവുകള്‍ കൊണ്ട് സമരം മാറ്റിവെക്കില്ലെന്ന നിലപാടിലാണ് സിഐടിയു. മുന്‍പ് ഇറക്കിയ സര്‍ക്കുലര്‍ പൂര്‍ണ്ണമായി റദ്ദാക്കിയാല്‍ മാത്രമേ മേയ് രണ്ട് മുതല്‍ നടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റില്‍ പൂര്‍ണ്ണമായി സഹകരിക്കുകയുള്ളൂ. ഇതില്‍ കുട്ടികളെ പങ്കെടുപ്പിക്കില്ലെന്ന് മാത്രമല്ല, ആരെങ്കിലും പങ്കെടുപ്പിച്ച് ടെസ്റ്റ് നടത്തിയാല്‍ അത് തടസ്സപ്പെടുത്തുമെന്നാണ് സംഘടന അറിയിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here