പറന്നുയരാന്‍ ഇനി ശംഖ് എയര്‍; കേന്ദ്രമാക്കുക ലക്നൗവും നോയിഡയും
ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ പറന്നുയരാന്‍ പുതിയ വിമാനസര്‍വീസ് കൂടി എത്തുന്നു. യുപി കേന്ദ്രമാക്കിയ ശംഖ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള ശംഖ് എയറിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍നിന്ന് അനുമതി ലഭിച്ചത്. മൂന്ന് വര്‍ഷത്തേക്കുള്ള അനുമതിയാണ് ലഭിച്ചത്. എന്നാല്‍ സര്‍വീസ് നടത്തുന്നതിന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ (ഡിജിസിഎ) അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.
ലക്നൗവും നോയിഡയും കേന്ദ്രമാക്കിയാണ് ശംഖ് എയര്‍ സര്‍വീസ് നടത്തുന്നത്. യുപി കേന്ദ്രമാക്കിയുള്ള ആദ്യ എയര്‍ലൈനാണ് ശംഖ് എയര്‍. സര്‍വീസ് കുറവുള്ള പ്രധാനപ്പെട്ട ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് വിമാനകമ്പനിയുടെ ആലോചന. വ്യവസായിയായ ശര്‍വണ്‍ കുമാര്‍ വിശ്വകര്‍മയാണ് ശംഖ് എയറിന്റെ ചെയര്‍മാന്‍.
ഇന്ത്യന്‍ വ്യോമമേഖലയില്‍ പുതിയ കാഴ്ചപ്പാട് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. താരതമ്യേന കുറഞ്ഞ എയര്‍ നിരക്കുകള്‍, വിശ്വാസ്ത്യത, യാത്രക്കാരുടെ സൗകര്യങ്ങള്‍, അനായാസമുള്ള പറക്കല്‍ എന്നിവയും കമ്പനി ലക്ഷ്യം വയ്ക്കുന്നു.
സര്‍വീസിനായി ബോയിങ് 737-800 എന്‍ജിവിമാനങ്ങള്‍ എത്തിക്കാനാണ് ആലോചിക്കുന്നത്. ഇതിനായി വിമാനക്കമ്പനിയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here