സര്‍ക്കാരിന് വീണ്ടും ഗവര്‍ണറുടെ പ്രഹരം; സിസാ തോമസിനും ശിവപ്രസാദിനും വിസി ചുമതലകള്‍ നല്‍കി

സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കി മുൻ കെടിയു വൈസ് ചാന്‍സലര്‍ ഡോ.സിസാ തോമസിന് ഡിജിറ്റൽ സർവകലാശാല വിസി ചുമതല നല്‍കി ഗവര്‍ണര്‍ ഉത്തരവായി. കുസാറ്റ് പ്രൊഫസർ ഡോ. കെ.ശിവപ്രസാദിന് സാങ്കേതിക സർവകലാശാല വിസിയുടെ ചുമതലയും നൽകിയിട്ടുണ്ട്.

ഡിജിറ്റൽ വിസി ആയിരുന്ന ഡോ. സജി ഗോപിനാഥിനാണ് കെടിയു വിസിയുടെ ചുമതലയുണ്ടായിരുന്നത്. അദ്ദേഹം വിരമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ഡിജിറ്റലിലും സാങ്കേതിക സർവകലാശാലയിലും വിസി പദവികള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

സര്‍ക്കാര്‍ അനുമതിയില്ലാതെ കെടിയു വൈസ് ചാന്‍സലര്‍ പദവി ഏറ്റെടുത്തതിനെ തുടര്‍ന്നുള്ള പ്രതികാര നടപടിയുടെ ഭാഗമായി സിസ തോമസിന് പെന്‍ഷന്‍ പോലും നിഷേധിച്ച അവസ്ഥയാണ്. ഈ ഘട്ടത്തിലാണ് സിസയ്ക്ക് ഡിജിറ്റല്‍ സര്‍വ്വകലാശാല വിസി ചുമതല നല്‍കി ഗവര്‍ണറുടെ ഉത്തരവ് വന്നത്.

സിസാ തോമസിനെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഗവർണർ നിയമിച്ചതിനെ ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കണ്ണൂര്‍ വിസി ആയിരുന്ന ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കിയുള്ള സുപ്രീം കോടതി വിധിയില്‍ വിസി നിയമനത്തിൽ സര്‍ക്കാര്‍ഇടപെടാൻ പാടില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഈ വിധി അടിസ്ഥാനമാക്കിയാണ് കെടിയു-ഡിജിറ്റല്‍ വിസി നിയമനങ്ങള്‍ ഗവര്‍ണര്‍ നടത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top