സിസ തോമസിനോടുള്ള പ്രതികാര നടപടിയില്‍ സര്‍ക്കാരിന് തിരിച്ചടി; തടഞ്ഞുവച്ച പെന്‍ഷനും കുടിശികയും ഉടന്‍ നല്‍കണം

ഡിജിറ്റല്‍ സര്‍വകലാശാല വിസി സിസാ തോമസിന്് താല്‍ക്കാലിക പെന്‍ഷനും കുടിശികയും നല്‍കണമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. രണ്ട് ആഴ്ചയ്ക്കുള്ളില്‍ പെന്‍ഷനും കുടിശികയും നല്‍കണം. സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഉത്തരവ്. സ്ഥിരം പെന്‍ഷനും മറ്റ് സര്‍വീസ് ആനുകൂല്യങ്ങളും ഇത്രയും നാള്‍ എന്തുകൊണ്ട് നല്‍കിയില്ല എന്നതിന്റെ കാരണം ഫയല്‍ ചെയ്യാനും സര്‍ക്കാരിനോടും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറോടും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.

പ്രതികാര നോഭാവത്തോടെയുള്ള എല്ലാ നടപടികള്‍ക്കും പിന്നില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഡിഷണല്‍ സെക്രട്ടറിയായ സി. അജയന്‍ ആണെന്ന് സിസി തോമസ് ട്രൈൂബ്യൂണലില്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സി അജയനെ വ്യക്തിപരമായി കേസില്‍ എതിര്‍ കക്ഷി ആക്കിയിട്ടുണ്ട്. സി അജയന് നോട്ടീസ് അയയ്ക്കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

2022 നവംബറില്‍ ഗവര്‍ണരുടെ ഉത്തരവ് അനുസരിച്ച് സിസാ തോമസ് സാങ്കേതിക സര്‍വകലാശാല വിസി ചുമതല ഏറ്റെടുത്തതോടെയാണ് സര്‍ക്കാരുമായി തെറ്റിയത്. സിസയുടെ നിയമനത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അനുകൂല വിധി ലഭിച്ചില്ല. ഇതോടെ അച്ചടക്ക നടപടി എടുക്കാനായി സര്‍ക്കാര്‍ ശ്രമം. ഇതും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി എതിരായി. ഇതോടെയാണ് പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും പിടിച്ചുവച്ച് സര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുന്നത്. 2023 ഓഗസ്റ്റില്‍ താത്കാലിക പെന്‍ഷന്‍ പാസ്സാക്കി കൊണ്ട് ഉത്തരവ് ഇറക്കിയെങ്കിലും തുകകള്‍ നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് സിസാ തോമസ് ട്രൈബ്യൂണലിനെ സമീപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top