കേരളത്തിലെ ഒരു മുൻ മന്ത്രി ആംആദ്മിയിലേക്ക്; ജനതാദൾ എസ് വിമതവിഭാഗവുമായി ലയനം ഉടനെന്ന് നേതൃത്വം
കേരളത്തിലെ തലമുതിര്‍ന്ന രാഷ്ട്രീയ നേതാവും മുന്‍ മന്ത്രിയുമായ സി.കെ.നാണു നേതൃത്വം നല്‍കുന്ന ജനതാദൾ (എസ്) വിഭാഗം എഎപിയുമായി ലയിക്കാന്‍ സാധ്യത. ലയനത്തിനുള്ള പ്രാഥമിക ചര്‍ച്ച എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ ഇന്ന് നടക്കും.
ജനതാദൾ (എസ്) നാണു വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റ് ഖാദര്‍ മാലിപ്പുറം അടക്കമുള്ള നേതാക്കളാണ് എറണാകുളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. നാണുവിന്റെ അനുമതിയോടെയാണ് ലയന ചര്‍ച്ച നടക്കുന്നത്. ജെഡിഎസ് ദേശീയ തലത്തില്‍ എന്‍ഡിഎ സഖ്യത്തിലേക്ക് മാറിയതോടെ ജെഡിഎസില്‍ നിന്നും അകന്നുനില്‍ക്കുകയാണ് സി.കെ.നാണു വിഭാഗം.
ആരോഗ്യ കാരണങ്ങളാല്‍ സി.കെ.നാണു എത്തില്ലെന്ന് എഎപി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here