താജ്മഹല്‍ ശിവക്ഷേത്രമെന്ന് അവകാശപ്പെട്ട് ഗംഗാജലാഭിഷേകം; രണ്ട് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്ര സ്മാരകമായ താജ്മഹലിൽ ഗംഗാജലം അഭിഷേകം ചെയ്ത രണ്ടു പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മഥുര സ്വദേശികളായ വിനീഷ്, ശ്യാം എന്നിവരാണ് പിടിയിലായത്. താജ്മഹലിൻ്റെ സംരക്ഷണ ചുമതലയുള്ള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സാണ് ഇവരെ അറസ്റ്റ് ചെയ്തത്. താജ്മഹല്‍ ‘തേജോമഹാലയ്’ എന്ന ശിവക്ഷേത്രം ആണെന്ന് അവകാശപ്പെട്ടാണ് ഗംഗാജലം അർപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും അഖില ഭാരത ഹിന്ദു മഹാസഭയുമായി ബന്ധമുള്ളവരാണ്.

വിനോദ സഞ്ചാരികളുടെ പാസെടുത്താണ് ഇവർ അകത്ത് പ്രവേശിച്ചത്. താജ്മഹലിനെ ശിവക്ഷേത്രമായി കണക്കാക്കിയാണ് കയ്യിൽ കരുതിയ പ്ലാസ്റ്റിക്ക് കുപ്പിയിലുള്ള ജലം ഒഴിച്ചതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി ആഗ്ര പൊലീസ് അറിയിച്ചു.

സ്മാരകത്തിൻ്റെ പരിസരത്ത് പ്രവേശിച്ച പ്രതികളിലൊരാൾ അടച്ചിട്ടിരിക്കുന്ന പടികളിൽ പ്ലാസ്റ്റിക് കുപ്പിയിൽ നിന്ന് വെള്ളം ഒഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഷാജഹാൻ്റെയും മുംതാസ് മഹലിൻ്റെയും ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്കുള്ള പടിക്കെട്ടുകളിലാണ് ഇവർ ഗംഗാജലം അഭിഷേകം ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top