കേരളത്തിന്റെ നൈറ്റ് ലൈഫ് കേന്ദ്രം മാനവീയം വീഥിയില്‍ അര്‍ദ്ധരാത്രി കൂട്ടത്തല്ല്, വീഡിയോ പുറത്ത്; അന്വേഷണം തുടങ്ങി പോലീസ്

തിരുവനന്തപുരം: കേരളത്തിലെ ആദ്യ സമ്പൂര്‍ണ നൈറ്റ് ലൈഫ് കേന്ദ്രമായി തുറന്ന തിരുവനന്തപുരത്തെ മാനവീയം വീഥിയില്‍ തുടക്കത്തിലേ കല്ലുകടി. കഴിഞ്ഞ രാത്രിയുണ്ടായ കൂട്ടത്തല്ലിന്റെ വീഡിയോ പുറത്ത് വന്നതോടെ പോലീസ് അന്വേഷണം തുടങ്ങി. കാരണം വ്യക്തമായിട്ടില്ല. ആളുകളെ തിരിച്ചറിഞ്ഞിട്ടുമില്ല. എന്നാല്‍ മര്‍ദനമേറ്റ യുവാക്കളില്‍ ഒരാള്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയതായി വിവരമുണ്ട്. ഇയാളുടെ മൊഴിയെടുത്ത് വ്യക്തത വരുത്താന്‍ പോലീസ് നടപടി തുടങ്ങി.

ഒരുകൂട്ടം യുവാക്കള്‍ പാട്ടിനൊത്ത് ചുവടു വയ്ക്കുന്നതും പിന്നീട് ഒരാളെ നിലത്തിട്ട് ചവിട്ടുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഈ സമയത്തും ചുറ്റും ആളുകള്‍ ചുവടു വയ്ക്കുന്നത് കാണാം. സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം പരിപാടിയുടെ വേദികളില്‍ ഒന്നായ മാനവീയം വീഥിയില്‍ രാത്രിയില്‍ ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ തൊട്ടടുത്ത് ഉള്ളപ്പോഴാണ് അടി നടക്കുന്നത്.

നൈറ്റ് ലൈഫ് കേന്ദ്രം എന്ന നിലയില്‍ രാത്രിയിലുടനീളം ഇവിടെ കാവല്‍ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരൊറ്റ പോലീസുകാരെ പോലും ഈ സമയത്തൊന്നും പരിടരത്തെങ്ങും കാണുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top