സ്കൂൾകുട്ടികളുടെ കൂട്ടയടിയിൽ തല തകർന്ന വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ; തമ്മിലടിച്ചത് ട്യൂഷൻ സെൻ്ററിലെ പരിപാടിയുടെ പേരിൽ

കോഴിക്കോട് താമരശ്ശേരിയിൽ രണ്ടുസ്കൂളുകളിലെ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിൽ നിരവധി പേർക്ക് പരുക്ക്. ഇതിലൊരാളുടെ സ്ഥിതി അതീവ ഗുരുതരം. ട്യൂഷൻ സെൻ്ററിലെ ഫേർവെൽ പാർട്ടിയാണ് ഈ തലമരയ്ക്കുന്ന അക്രമത്തിൽ കലാശിച്ചത്. അതുകൊണ്ട് തന്നെ ലഹരി ഉയോഗം ഉണ്ടായിട്ടുണ്ടോ എന്നത് രഹസ്യമായി പരിശോധിക്കുന്നുണ്ട്.

എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളും, താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളുമാണ് തമ്മിലടിച്ചത്. വട്ടോളി സ്കൂളിലെ പത്താം ക്ലാസുകാരൻ മുഹമ്മദ് ഷഹബാസിനാണ് സാരമായി പരുക്കേറ്റത്. അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ട്യൂഷൻ സെൻ്ററിലെ ഫെയർവെൽ പരിപാടിയെ ചൊല്ലിയാണ് സംഘർഷമുണ്ടായത്.

വൈകിട്ട് നാലോടെ കൂട്ടുകാരിൽ ഒരാൾ വന്നുവിളിച്ചാണ് ഷഹബാസ് വീട്ടിൽനിന്ന് പോയത്. മൂന്നു മണിക്കൂറിന് ശേഷം തിരിച്ചെത്തിയപ്പോൾ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ഷഹബാസോ വിളിച്ചുകൊണ്ടു പോയവരോ സംഘർഷത്തെക്കുറിച്ച് ഒന്നും വീട്ടിൽ അറിയിച്ചില്ല. എന്നാൽ ഛർദ്ദിലും മറ്റുമായി സ്ഥിതി മോശമായതോട വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top