ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; രാജിവച്ച പിസിസി അധ്യക്ഷന്‍റെ വസതിക്ക് മുന്‍പില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍

ഡല്‍ഹി: പിസിസി അധ്യക്ഷസ്ഥാനം രാജിവച്ച അരവിന്ദർ സിങ് ലവ്‌ലിയുടെ വസതിക്ക് മുന്‍പില്‍ പരസ്പരം ഏറ്റുമുട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മുൻ കോൺഗ്രസ് എംഎല്‍എ ആസിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘവും ലവ്‌ലിക്കൊപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലാണ് വാക്കുതര്‍ക്കവും കൈയ്യാങ്കളിയും ഉണ്ടായത്.

രാജിവയ്ക്കുന്ന വിവരം മാധ്യമങ്ങളെ അറിയിക്കുന്നതിന് മുന്‍പ് ലവ്‌ലി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെ കാണണമായിരുന്നു എന്ന് ആസിഫ് മുഹമ്മദ് പറഞ്ഞു. ഇതോടെ ലവ്ലിയുടെ പ്രവര്‍ത്തകര്‍ ആസിഫിനോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പ്രവര്‍ത്തകരില്‍ ഒരാള്‍ ആസിഫിനെ തള്ളിയതോടെ ഇരുകൂട്ടരും ഏറ്റുമുട്ടുകയായിരുന്നു.

ഡല്‍ഹിയില്‍ എഎപി- കോണ്‍ഗ്രസ് സഖ്യത്തിലുണ്ടായ അതൃപ്തിയുടെ പാശ്ചാത്തലത്തിലാണ് ലവ്ലി അധ്യക്ഷസ്ഥാനം രാജിവച്ചത്. പാര്‍ട്ടിക്കെതിരെ ആരോപണങ്ങള്‍ കെട്ടിച്ചമച്ച എഎപിക്കെതിരെ ഡല്‍ഹി പിസിസി എതിരായിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് കോണ്‍ഗ്രസ് സഖ്യവുമായി മുന്നോട്ട് പോകുകയായിരുന്നു എന്നാണ് രാജിക്കത്തില്‍ പറയുന്നത്. ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കാന്‍ 27 ദിവസം ബാക്കി നില്‍ക്കെയാണ് പിസിസി അധ്യക്ഷന്റെ രാജി. ഡല്‍ഹി നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തിലുള്ള പ്രതിഷേധവും രാജിക്ക് കാരണമായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ലവ്‌ലി പിസിസി അധ്യക്ഷനായി ചുമതലയേറ്റത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top