ക്‌നാനായ സഭയിലെ തര്‍ക്കം സംഘര്‍ഷത്തിലേക്ക്; മാര്‍ സേവേറിയോസിനെ എതിര്‍ത്ത വിശ്വാസിയുടെ തലയടിച്ച് പൊട്ടിച്ചു

ക്‌നാനായ സഭയിലെ തര്‍ക്കം വിശ്വാസികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് മാറുന്നു. കോട്ടയം കുറിച്ചി ഇഗ്നാത്തിയോസ് ക്‌നാനായ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപൊലീത്തയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്‌പെന്‍ഡ് ചെയ്ത മെത്രാപോലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ചായിരുന്നു തര്‍ക്കം. മെത്രാപൊലീത്തയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ പള്ളിമുറ്റത്ത് സംഘര്‍ഷമുണ്ടായി.

മെത്രാപ്പോലീത്തയെ എതിര്‍ക്കുന്ന വിഭാഗത്തിലെ റിജോയുടെ തലയ്ക്ക് പരിക്കേറ്റു. റിജോയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപൊലീത്തയും അദ്ദേഹത്തിന്റെ ഗുണ്ടകളും പതിയിരുന്ന് ആക്രമിച്ചതായി എതിര്‍ വിഭാഗം ആരോപിച്ചു.

ക്നാനായ യാക്കോബായ സഭ സ്വതന്ത്ര സഭയാകാനുള്ള നീക്കമാണ് ഇപ്പോള്‍ സംഘര്‍ഷത്തില്‍ എത്തി നില്‍ക്കുന്നത്. ഓര്‍ത്തഡോക്സ് സഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ക്നാനായ യാക്കോബായ സഭയുടെ സമുദായ മെത്രാപോലീത്തയായിരുന്ന കുര്യാക്കോസ് മാര്‍ സേവേറിയോസ് ചില നീക്കങ്ങള്‍ നടത്തിവരിക യായിരുന്നു. ഇതിനായി സഭാ ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ ഒരുങ്ങുന്നതിനിടെ സഭയുടെ പരമാധ്യക്ഷനായ പാത്രിയര്‍ക്കീസ് ബാവ അപ്രതീക്ഷ നീക്കത്തിലൂടെ ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്പെന്റ് ചെയ്തു. ഇതോടെയാണ് വിശ്വാസികളും രണ്ട് വിഭാഗമായി തിരിഞ്ഞിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top