കടയ്ക്കാവൂരില്‍ യുവാക്കള്‍ക്ക് നേരെ ആക്രമണം; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്
December 10, 2023 4:35 AM

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരില്‍ യുവാക്കള്‍ക്ക് നേരെ ആക്രമണം. അഞ്ചുപേര്‍ക്ക് കുത്തേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമെന്നാണ് വിവരം.
ശനിയാഴ്ച വൈകീട്ട് 4.30-ഓടെ വിളയില്‍മൂല ജങ്ഷനില്‍നിന്ന് പള്ളിമുക്കിലേക്ക് പോകുന്ന വഴിയില്‍ ഏലാ കരയ്ക്ക് സമീപത്താണ് സംഘര്‍ഷം നടന്നത്. സംഘര്‍ഷത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. കടയ്ക്കാവൂര്‍ പോലീസ് അന്വേഷണം തുടങ്ങി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here