രക്തസാക്ഷി ദിനം കോണ്‍ഗ്രസുകാര്‍ രക്തം ചൊരിഞ്ഞ് ആചരിച്ചു; ഗാന്ധി ചിത്രം വലിച്ചെറിഞ്ഞു; ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ കൂട്ടയടി

തൃശൂര്‍ : വടക്കാഞ്ചേരി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ഗാന്ധിജി രക്തസാക്ഷി ദിനാചരണം അവസാനിച്ചത് സംഘര്‍ഷത്തില്‍. ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ ഗാന്ധിജിയുടെ ചിത്രവും മുന്നില്‍ കത്തിച്ച വിളക്കുമെല്ലാം വലിച്ചെറിഞ്ഞു. കസേരകളും അടിച്ച് തകര്‍ത്തിട്ടുണ്ട്. ബ്ലോക്ക് കമ്മറ്റി ഓഫീസിന്റെ ജനലുകളും തകര്‍ത്തു. മണ്ഡലം പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അഭിപ്രായവ്യാത്യസമാണ് കൂട്ടയടിയിലെത്തിയത്.

വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് പി.ജെ. ജയദീപും മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മയിലും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് സംഘര്‍ഷത്തിന് കാരണം. ഇരുവരും തമ്മിലുള്ള തര്‍ക്കത്തില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തമ്മില്‍ത്തല്ലുകയായിരുന്നു. വനിതാപ്രവര്‍ത്തകര്‍ക്കടക്കം സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റു. മണ്ഡലം പ്രസിഡന്റ് നിയമനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘർഷത്തിന് കാരണം. ഗാന്ധി അനുസ്മരണ ചടങ്ങ് നേരത്തെ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ന് ഒരു വിഭാഗമെത്തിയത്. എന്നാല്‍ നേതാക്കളും പ്രവര്‍ത്തകരും എത്തിയ ശേഷം പരിപാടി തുടങ്ങാമെന്ന് ബ്ലോക്ക് കമ്മിറ്റി നിലപാടെടുത്തു. ഇതവഗണിച്ച് ബിജു ഇസ്മയിലും സംഘവും നിലവിളക്ക് കൊളുത്തി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതോടെയാണ് അടിപിടിയായത്.

പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും നയിക്കുന്ന സമരാഗ്നി പരിപാടിയുടെ പോസ്റ്ററുകളടക്കം നശിപ്പിച്ച നിലയിലാണ്. കെപിസിസിക്കും ഡിസിസിക്കും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് ഇരുവിഭാഗവും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top