ആയുധങ്ങളുമായി ജീവനക്കാരെ ആക്രമിച്ച് കൊടി സുനിയും സംഘവും; വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം

കണ്ണൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിലാണ് അക്രമം അരങ്ങേറിയത്. ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്ക് പരുക്കേറ്റു.
ഇന്ന് ഉച്ചയോടെയാണ് കൊടും ക്രിമിനലുകളെ പാർപ്പിച്ചിരിക്കുന്ന അതിസുരക്ഷാ ജയിലിൽ സംഘർഷമുണ്ടായത്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ജയിൽ അധികൃതർ അറിയിച്ചു. കലാപ സമാനമായ അന്തരീക്ഷമാണ് ജയില്‍ ഉണ്ടായതെന്നാണ് ലഭിക്കുന്ന സൂചനകൾ. ജില്ലാ ജയിലില്‍ നിന്നുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെത്തിയാണ് അക്രമാസക്തരായ തടവുകാരെ കീഴടക്കിയത്.
കമ്പിയടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു അപ്രതീക്ഷിത ആക്രമണം. വാക്കുതർക്കത്തിന് പിന്നാലെ സംഘം ഓഫിസിലെത്തി ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഓഫീസിലെ ഫർണിച്ചറുകളും മറ്റ് വസ്തുവകകളും സംഘം അടിച്ചു തകർത്തു. പരുക്കേറ്റ ജയിൽ ജീവനക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here