എന്‍ട്രന്‍സ്‌ പരിശീലന കേന്ദ്രത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; സഹപാഠിയെ തിരയുന്നു

തൃശൂരിലെ എന്‍ട്രന്‍സ്‌ പരിശീലന കേന്ദ്രത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. കുത്തേറ്റ കുട്ടിയെ ആശുപത്രിയിലെ ത്തിച്ചു. കുട്ടി അപകട നില തരണം ചെയ്തിട്ടുണ്ട്. എന്താണ് പെട്ടെന്ന് പ്രകോപനം ഉണ്ടായത് എന്നതില്‍ വ്യക്തതയില്ല. കുട്ടികള്‍ തമ്മില്‍ മുന്‍പ് തന്നെ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.

തര്‍ക്കത്തെ തുടര്‍ന്നാണ് കുത്തിയത്. മൂന്നു തവണ കുത്തേറ്റിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് കുത്തിയത്.

സംഭവം കഴിഞ്ഞയുടന്‍ തന്നെ കുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top