കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘർഷം; യുവാക്കളില്‍ നിന്നും കഞ്ചാവും പിടികൂടി
October 14, 2023 6:06 PM

പത്തനംതിട്ട: കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘർഷം. വോട്ടിങ് കേന്ദ്രമായ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിന് പുറത്ത് വെച്ച് മുൻ എംഎൽഎ കെ.സി രാജഗോപാലന് പോലിസിന്റെ മർദനമേറ്റു. ഇതേതുടർന്ന് സിപിഎം പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.
വോട്ട് ചെയ്യാനെത്തിയ രണ്ട് യുവാകള്‍ക്ക് നേരെ കള്ളവോട്ട് ആരോപണം വന്നതിനെ തുടര്‍ന്ന് പോലീസ് തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോള്‍ കഞ്ചാവ് പിടികൂടി. വോട്ടർ ഐഡി പുറത്തെടുക്കുന്നതിനിടയിൽ പോക്കറ്റിൽ നിന്ന് കഞ്ചാവിന്റെ പൊതി പുറത്തു വരുകയായിരുന്നു. യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. എട്ടു ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി പത്തനംതിട്ട പൊലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here