ക്ലാസ് മുറിയില്‍ നിന്ന് വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റു; നേഹ നിരീക്ഷണത്തില്‍
December 20, 2024 10:51 PM
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ക്ലാസ് മുറിയില്‍ നിന്ന് വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റു. ചെങ്കല്‍ വട്ടവിള യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി നേഹയ്ക്കാണ് (12) പാമ്പുകടിയേറ്റത്.
കുട്ടിയെ ചെങ്കലിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കും പിന്നീട് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും എത്തിച്ചു. നേഹയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവമുണ്ടായത്. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. ക്ലാസില്‍ പാമ്പ് കയറിയത് ആരും കണ്ടിരുന്നില്ല. സ്‌കൂളും പരിസരവും കാടുപിടിച്ചുകിടക്കുകയാണ് എന്ന പരാതി ആദ്യമേയുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here