ഹൈബി ഈഡന് കോടതിയുടെ ക്ലീൻ ചിറ്റ്; പരാതിക്കാരിയായ സോളാർ പ്രതിയുടെ ഹർജി തള്ളി

തിരുവനന്തപുരം: സോളാർ പീഡന പരാതിയിൽ ഹൈബി ഈഡനെ തിരുവനന്തപുരം സിജെഎം കോടതി കുറ്റവിമുക്തനാക്കി. ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. സിബിഐ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹർജി തള്ളിയാണ് കോടതി ഹൈബിക്ക് ക്ലീൻ ചിറ്റ് നൽകിയത്.
എംഎൽഎ ഹോസ്റ്റലിൽവെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു സോളാർ കേസിലെ പ്രതിയായ പരാതിക്കാരി ഹൈബി ഈഡനെതിരെ ഉയർത്തിയ ആരോപണം. ആരോപണങ്ങള്‍ തെളിയിക്കുന്ന തെളിവുകള്‍ നല്‍കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്നായിരുന്നു സിബിഐ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. പരാതിയിൽ കഴമ്പില്ലെന്നും സിബിഐ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. പരാതി കെട്ടിച്ചമച്ചതാണെന്നും സാക്ഷികളോ തെളിവുകളോ ഇല്ലെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയിൽ ഹർജി നൽകുകയായിരുന്നു.
അതേ സമയം, സോളാർ പീഡന പരാതിയിൽ ഉമ്മന്‍ ചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേർത്തതാണെന്ന ഹർജിയില്‍ കെബി ഗണേഷ് കുമാര്‍ എംഎൽഎ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് നിർദേശിച്ചു. അടുത്ത മാസം 18ന് കേസ് വീണ്ടും പരിഗണിത്തുമ്പോൾ ഹാജരാകാനാണ് കോടതിയുടെ നിർദേശം. പരാതിക്കാരിക്ക് വീണ്ടും സമൻസ് അയക്കും

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here