‘മാളികപ്പുറ’ത്തിനു ശേഷം സൈജുകുറുപ്പും ദേവനന്ദയും അച്ഛനും മകളുമായി എത്തുന്നു; ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി ‘ഗു’; മെയ് 17ന് റിലീസ്

മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജു നിര്‍മിച്ച് മനു രാധാകൃഷ്ണന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഗു എന്ന ചിത്രം ക്ലീന്‍ യു.എ.സര്‍ട്ടിഫിക്കറ്റോടെ സെന്‍സര്‍ ചെയ്യപ്പെട്ടു. ഹൊറര്‍ പശ്ചാത്തലത്തിലൂടെ ഒരു സൂപ്പര്‍ നാച്വറല്‍ ചിത്രമായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. മെയ് 17ന് ചിത്രം റിലീസ് ചെയ്യും.

കുട്ടികള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്ന ചിത്രത്തില്‍ മാളികപ്പുറത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ദേവനന്ദയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന ഒരു ക്‌ളീന്‍ എന്റര്‍ടെയ്‌നറായരിക്കും ഈ ചിത്രം.

സൈജുക്കുറുപ്പാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരഞ്ജ് മണിയന്‍ പിള്ള രാജു, അശ്വതി മനോഹരന്‍, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, നന്ദിനിഗോപാലകൃഷ്ണന്‍, ലയ സിംസണ്‍, ദേവേന്ദ്രനാഥ് ശങ്കരനാരായണന്‍, വിജയ് നെല്ലീസ്, ഗൗരി ഉണ്ണിമായ, അനീന ആഞ്ചല, ഗോപിക റാണി എന്നിവരും ബാലതാരങ്ങളായ ആല്‍വിന്‍, മുകുന്ദ്, പ്രയാന്‍ പ്രജേഷ്, ആദ്യാ അമിത്, അഭിജിത്ത് രഞ്ജിത്ത് എന്നിവരും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top