അയോധ്യയിലേക്ക് കോൺഗ്രസില്ല; രാമക്ഷേത്ര പ്രതിഷ്ഠയെ ബിജെപി-ആർഎസ്എസ് രാഷ്ട്രീയ പരിപാടിയാക്കിയെന്ന് നിലപാട്

ന്യൂഡല്‍ഹി: ജനുവരി 22 ന് അയോധ്യയില്‍ നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പങ്കെടുക്കില്ല.

പൂര്‍ത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനം ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കള്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടിയാണ് കൊണ്ടുവന്നതെന്ന് പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

“2019 ലെ സുപ്രീം കോടതി വിധിയെ അനുസരിക്കുകയും ശ്രീരാമനെ ബഹുമാനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെ മാനിക്കുകയും ചെയ്തുകൊണ്ട്, ശ്രീ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശ്രീമതി. സോണിയ ഗാന്ധി, ശ്രീ അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ ആര്‍എസ്എസ്/ബിജെപി പരിപാടിയിലേക്കുള്ള ക്ഷണം ആദരപൂര്‍വം നിരസിച്ചു.”

സിപിഎം നേതാവ് സീതാറാം യെച്ചൂരിയും സിപിഐ നേതാവ് ഡി രാജയും അടക്കമുള്ള ഇടതുപക്ഷ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. തങ്ങൾ മതവിശ്വാസങ്ങൾക്ക് എതിരല്ലെന്നും, മതവിശ്വാസങ്ങൾ ആളുകളുടെ വ്യക്തിപരമായ വിഷയമാണെന്നും, അതുപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കരുതെന്നുമായിരുന്നു യെച്ചൂരിയുടെ പ്രതികരണം. തൃണമൂൽ കോൺഗ്രസും ക്ഷണം നിരസിച്ച് കൊണ്ട് നിലപാട് വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന്റെ തീരുമാനം ദിവസങ്ങളായി ചർച്ചയിൽ തുടരുകയായിരുന്നു. 

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top