‘കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ല, ഒറ്റ മണ്ഡലത്തിലും രണ്ടാം സ്ഥാനത്തും എത്തില്ല’; എല്‍ഡിഎഫിന്റെ ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ആലപ്പുഴ: ബിജെപിക്ക് ഇത്തവണയും കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ ഒന്നിൽ പോലും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും ഉണ്ടാകില്ലെന്നും അദ്ദേഹം ചേർത്തലയിൽ മാധ്യമങ്ങളോട് പറഞ്ഞു.
“സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തെ കേരളത്തിന്റെ മണ്ണിൽ കാലുറപ്പിക്കാൻ അനുവദിക്കില്ല. രാഷ്ട്രത്തിനും ജനതയ്ക്കും നേരെ സംഘപരിവാർ ഉയർത്തുന്ന ഭീഷണികളെ നെഞ്ചുവിരിച്ച് എതിര്‍ക്കുകയും അവരെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ചാലകശക്തിയായി പ്രവർത്തിക്കുകയും ചെയ്യും. അതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉറപ്പ്”; മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ നിയമസഭയിൽ ബിജെപിക്ക് ഒരു പ്രതിനിധി ഉണ്ടായത് കോൺഗ്രസ് സ്വന്തം വോട്ട് ദാനം നൽകിയിട്ടാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ബിജെപി മുക്തമായ ഒരു പൊതുവേദി അഖിലേന്ത്യാടിസ്ഥാനത്തിൽ രുപംകൊണ്ടത് കൊണ്ടാണ് അതിൽ സജീവ പങ്കാളിയായത്. അല്ലാതെ നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here