‘മാസപ്പടി’ കരിമണല്‍ ഖനനത്തിനുള്ള പ്രതിഫലം; സിഎംആര്‍എല്ലിനായി മുഖ്യമന്ത്രി നിയമങ്ങള്‍ മാറ്റി
തിരുവനന്തപുരം: ആലപുഴ- തോട്ടപ്പള്ളിയിൽ സിഎംആര്‍എല്‍ കമ്പനിക്ക് അനധികൃത കരിമണൽ ഖനനം നടത്താന്‍ സഹായം നല്‍കിയതിനുള്ള പ്രതിഫലമാണ് മുഖ്യമന്ത്രിക്കും മകൾ വീണ വിജയനും ലഭിച്ച മാസപ്പടിയെന്ന് മാത്യു കുഴൽനാടൻ. വിജിലൻസിൽ പരാതി നൽകി രണ്ടര മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയുമില്ല. അതുകൊണ്ട് ഇനി കോടതിയെ സമീപിക്കുമെന്നും കുഴൽനാടൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തോട്ടപ്പള്ളി സ്പിൽവേയുടെ ആഴവും വീതിയും കൂട്ടുന്നത്തിന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണ്, തീരത്ത് നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥ മറികടന്ന് സിഎംആർഎൽ അനധികൃതമായി മണൽ കടത്തിയതിനെതിരെ പുറക്കാട് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. കരിമണൽ അടങ്ങിയ മണ്ണ് വ്യാവസായിക ആവശ്യത്തിന് കൊണ്ടുപോകുന്നത് ഖനനത്തിറെ നിർവചനത്തിൽ വരുന്നതാണ്. എന്നാൽ അതിനുള്ള പാരിസ്ഥിതിക അനുമതിയും പെർമിറ്റും സിഎംആർഎല്ലിന് ഇല്ലാത്തതിനാൽ അവ ഹാജരാക്കുന്നത് വരെ ഖനനം നിർത്തണമെന്നായിരുന്നു പഞ്ചായത്തിന്റെ ഉത്തരവ്. ഈ ഉത്തരവ് കളക്ടറുടെ ഇടപെടലിലൂടെ മരവിപ്പിച്ചാണ് സർക്കാർ വീണ്ടും മണല്‍ കടത്താന്‍ അനുമതി നല്‍കിയത്. ഇതിനുള്ള സഹായം നൽകിയതിനാണ് മുഖ്യമന്ത്രിക്കും മകൾക്കും മാസപ്പടി ലഭിച്ചത്. സിഎംആര്‍എല്ലിന് കരിമണല്‍ ഖനനത്തിനായി മുഖ്യമന്ത്രി വര്‍ഷങ്ങളോളം എല്ലാ നിയമങ്ങളും മാറ്റിയെന്നും കുഴൽനാടൻ ആരോപിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here