മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം; വാടക വീടിന് 6000; വയനാട് ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

വയനാട് ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വാടകവീടുകളിലേക്ക് മാറുന്നതിനായി ദുരിതാശ്വാസ നിധിയിൽ നിന്നും പ്രതിമാസം 6000 രൂപ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും ഈ തുക അനുവദിക്കും. സൗജന്യ താമസമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിനാൽ സര്‍ക്കാര്‍ ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികള്‍ സൗജന്യമായി നല്‍കുന്ന സ്ഥലങ്ങളിലേക്കോ മാറുന്ന കുടുംബങ്ങള്‍ക്ക് തുക ലഭിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദൂരന്തത്തില്‍ കാണാതായവരുടെ ആശ്രിതര്‍ക്കും ധനസഹായം നൽകും. ഇതിനായി പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പട്ടിക തയ്യാറാക്കി പ്രസിദ്ധികരിക്കും. കാണാതായവർക്ക് വേണ്ടി വെള്ളിയാഴ്ചവരെ ചാലിയാറില്‍ തിരച്ചില്‍ തുടരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top