കാനില്‍ തിളങ്ങിയ മലയാളികള്‍ക്ക് കേരളത്തിന്റെ ആദരം; മുഖ്യമന്ത്രി ഉപഹാരം സമ്മാനിച്ചു; ലളിതമായി ചടങ്ങ്

കാന്‍ ചലച്ചിത്ര മേളയില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം നേടിയ ‘ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്’ ചിത്രത്തിന്റെ ഭാഗമായ അണിയറ പ്രവര്‍ത്തകര്‍ക്ക് സംസ്ഥാനത്തിന്റെ ആദരം. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂണ്‍ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. കുവൈത്ത് തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കി സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
ഇന്ത്യന്‍ സിനിമയുടെ യശസ്സുയര്‍ത്തിയ കലാകാരന്മാര്‍ക്ക് ഇനിയും വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയും വികസന കോര്‍പറേഷനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. മുംബൈ സ്വദേശിയായ പായല്‍ കപാഡിയാണ് ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന്റെ സംവിധായിക. മലയാളത്തിലും ഹിന്ദിയിലും ഒരുക്കിയ ചിത്രത്തിന് കാനില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here