ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി; വയനാട്ടിലെ വന്യജീവി ആക്രമണം ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം വിളിക്കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം : വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിതല യോഗം ചേരാന്‍ നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി. ഒരാഴ്ചയ്ക്കിടെ രണ്ട് പേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഉന്നതതല യോഗം ചേരാന്‍ തീരുമാനമായത്. റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഈ മാസം 20ന് വയനാട്ടില്‍ യോഗം ചേരും. വയനാട് ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരരും യോഗത്തില്‍ പങ്കെടുക്കും. വന്യജീവി ആക്രമണം ഫലപ്രദമായി എങ്ങനെ തടയാം എന്നതിലാകും ചര്‍ച്ച.

വന്യജീവി ആക്രമണത്തില്‍ വയനാട്ടില്‍ ജനരോഷം ശക്തമാണ്. ആരുടേയും ആഹ്വാനമില്ലാതെ നൂറുകണക്കിന് പേരാണ് റോഡില്‍ പ്രതിഷേധിക്കുന്നത്. വനംവകുപ്പിന്റെ വാഹനം തകര്‍ക്കുയും ചെയ്തു. രണ്ട് സംഭവങ്ങളുണ്ടായിട്ടും ജില്ലയുടെ ചുമതലയുള്ള വനം മന്ത്രി സ്ഥലം സന്ദര്‍ശിക്കാത്തതിലും ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. വനംവകുപ്പിന്റെ ഭാഗത്തു നിന്നും ഫലപ്രദമായ നടപടി ഉണ്ടാകുന്നില്ലെന്നാണ് ഉയരുന്ന പരാതി. ഇതുകൂടാതെ വയനാട്ടിലെ ചികിത്സാ സൗകര്യങ്ങളിലെ അപര്യാപ്തതയും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്. ഇന്നലെ കാട്ടാന ആക്രമണത്തിന് ഇരയായ ഫോറസ്റ്റ് വാച്ചര്‍ പോളിന് അടിയന്തര ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നാണ് വിലയിരുത്തല്‍. ജില്ലയിലെ മെഡിക്കല്‍ കോളേജ് പേരിന് മാത്രമെന്നാണ് ജനങ്ങള്‍ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top