സ്‌ഫോടനത്തില്‍ മരിച്ചയാളുടെ വീട് സന്ദര്‍ശിച്ചത് സമൂഹിക ജീവിതത്തിന്റെ ഭാഗം; മനുഷ്യത്വപരമായ പ്രവര്‍ത്തിയായി കണ്ടാല്‍ മതി; ന്യായീകരിച്ച് മുഖ്യമന്ത്രി
അടൂര്‍ : പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളുടെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചതില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി. മരിച്ചയാളുടെ വീട് നേതാക്കള്‍ സന്ദര്‍ശിച്ച സംഭവത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്ന് കരുതുന്നില്ല. വീടിനു സമീപത്ത് ഒരാള്‍ മരിച്ചാല്‍ ആ വീട് സന്ദര്‍ശിക്കുന്നതും ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതും മനുഷ്യത്വപരമായി മാത്രം കണ്ടാല്‍ മതി, അത് നിഷിദ്ധമായ സംഭവമല്ല. സമൂഹിക ജീവിതത്തിന്റെ ഭാഗമായുളള പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റത്തോട് മൃദു സമീപനം കാണിക്കുന്നണ്ടെങ്കില്‍ മാത്രമാണ് തെറ്റ്. മരണം നടന്ന വീട്ടില്‍ പോകുന്നതും അവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതും ഒരുതരത്തിലും തെറ്റായ കാര്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബോംബ് നിര്‍മ്മിച്ച സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകും. കേരളത്തില്‍ ഇത്തരത്തില്‍ ബോംബ് നിര്‍മ്മിക്കേണ്ട ആവശ്യമില്ല. മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഷരിലിന്റെ വീട്ടില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു. സന്ദര്‍ശനം നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ പ്രതികരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here