ഇറാൻ പിടികൂടിയ ചരക്ക് കപ്പലിലെ മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്തണം; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ഇറാൻ പിടികൂടിയ ഇസ്രായേൽ ചരക്ക് കപ്പലിലെ മലയാളികളായ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി . വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചു. കപ്പലിലെ ജീവനക്കാരായ സുമേഷ്, ധനേഷ്, ശ്യാംനാഥ് എന്നിവരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം.

ഇവരുടെ കുടുംബം കടുത്ത ആശങ്കയിലാണ്. ഇവരെ തിരികെ നാട്ടിലെത്തിക്കാൻ ഒരുമിച്ചുള്ള പ്രവർത്തനം ആവശ്യമാണ്. യുദ്ധസമാനമായ സാഹചര്യമാണ് ഇസ്രായേലിലും ഇറാനിലും ഉണ്ടാകുന്നത്. അതിനാൽ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇസ്രായേൽ പൗരന്റെ ഉടമസ്ഥതയിലുള്ള എം.എസ്.സി എന്ന കമ്പനിയുടെ കപ്പലാണ് ഇറാൻ തട്ടിയെടുത്തത്. കപ്പലിലെ സെക്കൻഡ് എൻജിനീയറാണ് കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി ശ്യാംനാഥ്, സെക്കൻഡ് ഓഫീസർമാരാണ് വയനാട് സ്വദേശി ധനേഷ്, പാലക്കാട് സുമേഷ് എന്നിവർ. ഇവരെ കൂടാതെ തൃശ്ശൂർ സ്വദേശിയായ ഒരു യുവതിയും കപ്പലിൽ ജീവനക്കാരിയായി ഉണ്ടെന്ന് വിവരമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top