വയനാട് രക്ഷാപ്രവര്‍ത്തനത്തിന് തമിഴ്‌നാടിന്റെ സഹായം; അഞ്ച് കോടി അനുവദിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി സ്റ്റാലിന്‍

വയനാട് ഉരുള്‍പൊട്ടല്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി തമിഴ്‌നാട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് കേരളത്തിന് അഞ്ച് കോടി രൂപ അനുവദിക്കും. മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംഘത്തേയും വിട്ടു നല്‍കും.

ഫയര്‍ഫോഴ്‌സ്, ദുരന്തനിവാര സേന എന്നിവരോടാണ് ദുരന്തസ്ഥലത്തേക്ക് പുറപ്പെടാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 10 ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ഒരു മെഡിക്കല്‍ സംഘത്തേയും കേരളത്തിലേക്ക് ഉടന്‍ അയക്കും. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി ഉയര്‍ന്നിട്ടുണ്ട്. അതീവ ദുഷ്‌കരമാണ് രക്ഷാപ്രവര്‍ത്തനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top