എസ്പി സുജിത്ത് ദാസിന് സസ്‌പെന്‍ഷന്‍; ഒന്നാം വിക്കറ്റെന്ന് പിവി അന്‍വര്‍

പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍. സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവിട്ടത്. ഡിജിപി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്നായിരുന്നു ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്. സുജിത്തിനെ എസ്്പി സ്ഥാനത്ത് നിന്നും ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നീക്കിയിരുന്നു. ഇതോടെ സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചിട്ടുണ്ട്.

സുജിത് ദാസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് പ്രാഥമികമായി അന്വേഷിക്കാന്‍ ഡിഐജി അജിത ബീഗത്തെ ഡിജിപി ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്.

പി.വി.അന്‍വര്‍ എംഎല്‍എയുമായുള്ള വിവാദ ഫോണ്‍കോളിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. എഡിജിപി എംആര്‍ അജിത്കുമാറിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നടക്കമുളള കാര്യങ്ങളാണ് സുജിത്ത് ദിസ് എംഎല്‍എയോട് പറഞ്ഞത്. കൂടാതെ മലപ്പുറം എസ്പിയായിരുന്ന സമയത്ത് ക്യാംപ് ഓഫീസില്‍ നിന്ന് മരം മുറിച്ചു കടത്തിയെന്ന ആരോപണവും നിലവിലുണ്ട്.

ഒന്നാം വിക്കറ്റ് വീണു എന്നായിരുന്നു സസ്‌പെന്‍ഷന്‍ തീരുമാനത്തോട് പിവി അന്‍വര്‍ എംഎല്‍എയുടെ പ്രതികരണം. ഒരു പുഴുക്കുത്ത് പുറത്തേക്കെന്നും അന്‍വര്‍ ഫെയ്‌സബുക്കില്‍ കുറിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top