മുഖത്ത് നോക്കി ചോദിക്കാനുണ്ടായിരുന്നു; അതില്‍ നിന്നും മുഖ്യമന്ത്രി ഒളിച്ചോടി; വിമര്‍ശനവുമായി കെകെ രമ

ടിപി കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നതിനുള്ള കത്ത് നല്‍കിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കവേയാണെന്ന് കെകെ രമ. ഇത് വലിയ ഗൂഡാലോചനയുടെ ഭാഗമാണ്. ആരും അറിയാതെ കൊലക്കേസ് പ്രതികളായ ക്രിമിനലുകളെ പുറത്തിറക്കാനുളള ശ്രമമാണ് നടന്നത്. ക്രിമിനലുകളെ പ്രീണിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഞങ്ങള്‍ നിങ്ങളോടൊപ്പം എന്ന് ഓര്‍മ്മിപ്പിക്കുകയാണ്. ക്രിമിനലുകളെ സിപിഎമ്മിന് ഭയമാണ്. അവര്‍ തുറന്ന് പറഞ്ഞാല്‍ സംസ്ഥാന നേതൃത്വം തന്നെ ജയിലിലാകുന്ന സ്ഥിതിയുണ്ടാകും. അത് ഭയന്നാണ് അവരെ സന്തോഷിപ്പിക്കുന്നതെന്നും രമ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ചോദിക്കാന്‍ ഒരുപാട് ചോദ്യങ്ങളുണ്ട്. അതിനെയൊക്കെ മുഖ്യമന്ത്രിയും സര്‍ക്കാരും ഭയക്കുകയാണ്. അതുകൊണ്ടാണ് അടിയന്തര പ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രി മറുപടി പറയാതെ സ്പീക്കറെ കൊണ്ട് പറയിപ്പിച്ചത്. അത് പ്രതിപക്ഷത്തോടുള്ള അവഹേളനമാണ്. ശിക്ഷായിളവ് നല്‍കാനുള്ള നീക്കത്തിനെതിരെ ഗവര്‍ണ്ണറെ കാണുമെന്നും രമ പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top