ഓണത്തിന് 753 കോടി കടം എടുക്കും; പദ്ധതികളും പാതിവെട്ടി; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം

സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായി തുടരവേ വീണ്ടും കടമെടുപ്പിന് സര്‍ക്കാര്‍. ഓണചിലവുകള്‍ക്ക് 753 കോടിരൂപകൂടി കടമെടുക്കാനാണ് തീരുമാനം. ചൊവ്വാഴ്ച 3000 കോടി കടം എടുത്തിരുന്നു. അതുകൂടാതെയാണ് 753 കോടികൂടി വീണ്ടും കടം എടുക്കുന്നത്. ഇതോടുകൂടി ഡിസംബര്‍വരെ കേന്ദ്രം അനുവദിച്ച 21,253 കോടിരൂപയുടെ വായ്പ മുഴുവന്‍ എടുത്തുതീരും. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വായ്പയെടുക്കാനാവില്ല.

അതേസമയം വാര്‍ഷിക പദ്ധതി അടങ്കല്‍ പകുതിയിലേറെ വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ക്ഷേമപെന്‍ഷനുകളും സര്‍ക്കാര്‍ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും അടക്കം നല്‍കാന്‍ വേണ്ടിയാണ് പദ്ധതിയിലെ ഈ വെട്ടിച്ചുരുക്കല്‍. 10 കോടിക്ക് മുകളിലുള്ള ഭരണാനുമതി നല്‍കിയ പദ്ധതികള്‍ ചീഫ് സെക്രട്ടറി തല സമിതി പരിശോധിക്കും. അനുവദിക്കുന്ന പദ്ധതികള്‍ക്ക് പകുതി തുക അനുവദിക്കും. സംസ്ഥാന വാര്‍ഷിക പദ്ധതികളുടെ തുക 21,838 കോടിയുടേതാണ്. കേന്ദ്രസഹായ പദ്ധതികള്‍ 8516.91 കോടിയുടേതും. 38,886.91 കോടിയാണ് ആകെ പദ്ധതി അടങ്കല്‍.

ഓണം കഴിഞ്ഞാല്‍ എരിതീയില്‍ നിന്നും വറ ചട്ടിയിലേക്ക് നീങ്ങുന്ന അവസ്ഥയാകും. ശമ്പളം, പെന്‍ഷന്‍, മറ്റു ആനുകൂല്യങ്ങള്‍ എന്നിവ കണ്ടെത്തുക സര്‍ക്കാരിനു വെല്ലുവിളിയാകും. കടമെടുക്കാന്‍ ഈ വര്‍ഷം ഇനി കഴിയില്ല എന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ഡിസംബർ വരെ 4 മാസമാണ് തള്ളിനീക്കേണ്ടി വരുന്നത്. 12,000 കോടിയാണ് സർക്കാരിന്റെ പ്രതിമാസ വരുമാനം. ചെലവ് 15,000 കോടിയും. ഓരോ മാസവും 3,000 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top