ഒടുവിൽ സംശയിച്ചത് തന്നെ സംഭവിച്ചു; അന്‍വറിന്‍റെ ആരോപണങ്ങളില്‍ പ്രതികരണവുമായി പിണറായി
പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ പ്രതികരിച്ച്മുഖ്യമന്ത്രി പിണറായി വിജയൻ. മുമ്പ് താൻ പറഞ്ഞ പോലെയാണ് നിലവിൽ കാര്യങ്ങൾ എത്തിയിരിക്കുന്നത്. അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്ക് പിന്നീട് മറുപടി പറയും. എൽഡിഎഫിനെയും, സർക്കാരിനെയും അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പിണറായി പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഡൽഹിയിൽ മാധ്യമങ്ങളോടാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിത്.
ചില ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ തന്നെ എന്താണ് അതിന് പിന്നിലെന്ന സംശയമുണ്ടായിരുന്നു. എംഎൽഎ എന്ന നിലയ്ക്ക് പരാതികൾ നൽകിയതിൽ നടപടികൾ സ്വീകരിച്ചിരുന്നു. അതിൽ തൃപ്തനല്ലെന്ന് അൻവർ ഇന്നലെ പറഞ്ഞത്. ആരോപണങ്ങൾ പൂർണമായും തള്ളുന്നു. ഇതിനെല്ലാം മറുപടി പറയുമെന്നും എന്നാൽ ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് അൻവർ പറഞ്ഞത്. ഉദ്ദേശം വ്യക്തമാണ്. അദ്ദേഹം തന്നെ അക്കാര്യം തുറന്നുപറഞ്ഞു. എൽഡിഎഫിൽ നിന്ന് വിട്ടുനിൽക്കുന്നതായി അറിയിച്ചു. അദ്ദേഹം ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളുന്നു. മാധ്യമങ്ങൾക്ക് ഇനിയും കുറേ ചോദ്യങ്ങൾ ചോദിക്കാനുണ്ടാവുമെന്ന് അറിയാം. എന്നാൽ അതിനെല്ലാം മറുപടി പിന്നീട് പറയുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പാർട്ടിക്കും സർക്കാരിനും മുന്നണിക്കും എതിരെ അൻവർ ഉന്നയിച്ച എല്ലാ കാര്യങ്ങളും തള്ളിക്കളയുന്നു. അത് പൂർണമായും എൽഡിഎഫിനേയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള ആരോപണമായേ കണക്കാക്കാനാകൂ. ഈ നിലപാട് നേരത്തെ ആരോപണങ്ങളിൽ നിശ്ചയിച്ച അന്വേഷണ സംവിധാനത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ല. ഒരു എംഎൽഎ എന്ന നിലയ്ക്ക് അദ്ദേഹം ഉന്നയിച്ച കാര്യങ്ങളിൽ ഏറ്റവും മികച്ച അന്വേഷണ സംവിധാനം ഏർപ്പെടുത്തിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അത് കൃത്യമായി നിഷ്പക്ഷമായി തുടരുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ വീണ്ടും ആരോപണങ്ങളുമായി പിവി അൻവർ എംഎൽഎ. പാർട്ടിയെ നിയന്ത്രിക്കുന്നത് മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറി പി ശശിയും ചേർന്നാണെന്ന് അൻവർ ഇന്ന് ആരോപിച്ചു. മുഹമ്മദ് റിയാസിനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത് സീനിയോറിറ്റി മറികടന്നാണ്. അദ്ദേഹം മന്ത്രിയായതിൽ തെറ്റില്ല. എത് പൊട്ടനും മന്ത്രിയാകാമെന്നായിരുന്നു മാധ്യമങ്ങള്‍ക്ക് നല്‍കിയ നൽകിയ അഭിമുഖങ്ങളില്‍ ഇടത് എംഎൽഎയുടെ പ്രതികരണം.
സ്വർണ പൊട്ടിക്കലുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി-ബിജെപി ബന്ധത്തിനും തനിക്ക് നൽകാൻ തെളിവുകളില്ല. എഡിജിപി അജിത് കുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന്‍റെ രേഖകള്‍ അടക്കമാണ് നല്‍കിയത്. എന്നിട്ട് നടപടി സ്വീകരിച്ചില്ലെന്നും അൻവർ ആരോപിച്ചു. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് ശശിയും റിയാസുമാണ്. പിണറായിസമാണ് ഇപ്പോൾ സിപിഎമ്മിലുള്ളത്. മറ്റ് നേതാക്കൾക്ക് പിണറായിയെ പേടിയാണ്. തെറ്റ് ചൂണ്ടിക്കാട്ടാൻ നേതാക്കൾക്ക് കഴിയുന്നില്ല. പുനപരിശോധനക്ക് നേതാക്കൾ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയൻ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി മാറുമെന്ന് പിവി അൻവർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശിവശങ്കറും സ്വപ്നയും സെക്രട്ടേറിയറ്റിന് കീഴെ ഇരുന്ന് സ്വർണക്കടത്ത് നടത്തിയത് മുഖ്യമന്ത്രി അറിഞ്ഞില്ലേ. പോലീസ് പിടികൂടുന്ന സ്വർണത്തിൽ പകുതി പോലും പോലീസ് കസ്റ്റംസിന് നൽകുന്നില്ല. ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമാണ്. പിണറായി ആഭ്യന്തര വകുപ്പ് രാജിവയ്ക്കണമെന്നും ഇടത് എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here- anwar pinarayi
- Anwar' counter question to Pinarayi
- chief minister pinarayi vijayan
- cm political secretary p sasi
- cpm stand pv anwar
- kk rema mla react pv anvar allegation
- p sasi
- pa mohammed riyas pv anwar
- Pinarayi Vijayan
- pv anvar allegation
- pv anvar cpm
- PV Anvar MLA surrendered before CM Pinarayi Vijayan
- pv anwar against cpm
- pv anwar against pa mohammed riyas
- pv anwar against pinarayi vijayan
- pv anwar mla against p sasi
- pv anwar pinarayi vijayan