എഡിജിപിയെ മുഖ്യമന്ത്രി കൈവിടുമോ? 11 മണിക്ക് വാര്‍ത്താസമ്മേളനം; അജിത്കുമാറിന്റെ തില്ലങ്കേരിയുമായുളള കൂടിക്കാഴ്ചയും പുറത്ത്

ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് ദേശീയ നേതാക്കളെ മാത്രമല്ല സംസ്ഥാന നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരിയുമായാണ് അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയത്്. ഓഗസ്റ്റ് നാലിന് കല്പറ്റയിലെ സ്വകാര്യ ഹോട്ടലിലെ കൂടിക്കാഴ്ച നാലു മണിക്കൂറാണ് നീണ്ടു ന്നിത്. ഇക്കാര്യം സിപിഎം വയനാട് ജില്ലാനേതൃത്വം അന്ന തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ വയനാട്ടിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. തൃശ്ശൂര്‍പ്പൂരം അലങ്കോലമായപ്പോഴും തില്ലങ്കേരി സ്ഥലത്തുണ്ടായിരുന്നു. ഇതേ നേതാവുമായാണ് എഡിജിപി കൂടിക്കാഴ്ച നടത്തിയത്. ഇത് എന്തിനാണെന്നാണ് സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ചോദിക്കുന്നത്. നാളെ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ നടപടി ഉണ്ടായേ തീരുവെന്ന് സിപിഐ അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി 11 മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്. ഇതില്‍ അജിത്കമുറാനെതിരായ നടപടി പ്രഖ്യാപിക്കുമെന്നാണ് സൂചന. പൂരം അലങ്കോലമായതില്‍ എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി കൂടുതല്‍ അന്വേഷണം വേണമെന്ന് ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ ചുവടുപറ്റിയാകും നടപടി എന്നാണ് വിവരം. മലപ്പുറം പരാമര്‍ശം, പിആര്‍ ഏജന്‍സി വിവാദം, അന്‍വറിന്റെ ആരോപണങ്ങള്‍ ഇവയ്‌ക്കെല്ലാം മുഖ്യമന്ത്രി എന്ത് മറുപടി പറയുമെന്നാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top