ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദികള്‍ എന്ന് മുഖ്യമന്ത്രി; പി.ജയരാജന്റെ ‘കേരളം: മുസ്ലീം രാഷ്ടീയം, രാഷ്ടീയ ഇസ്ലാം’ പ്രകാശനം ചെയ്തു

ജമാ അത്തെ ഇസ്ലാമിക്ക് എതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാ അത്തെ ഇസ്ലാമി മതരാഷ്ട്ര വാദികള്‍ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.ജയരാജന്റെ ‘കേരളം: മുസ്ലീം രാഷ്ടീയം, രാഷ്ടീയ ഇസ്ലാം’ പുസ്തകം പ്രകാശനം ചെയ്തുകൊണ്ടാണ് കോഴിക്കോട് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
“ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരേ കണ്ണ് കൊണ്ടു കാണരുത്. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്രമാണ്. ഇസ്ലാമിക സാര്‍വദേശീയതയാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം. ജമാ അത്തെ ഇസ്ലാമിക്ക് അന്താരാഷ്ട്ര ഭീകര സംഘടനകളുമായി ബന്ധം ഉണ്ട്. സംഘപരിവാറും ജമാ അത്തെ ഇസ്ലാമിയും ഒരേ തൂവല്‍പക്ഷികളാണ്.” – മുഖ്യമന്ത്രി പറഞ്ഞു.
“ജയരാജന്റെ പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തിലാണ് എനിക്ക് യോജിപ്പ്. വ്യക്തിപരമായ അഭിപ്രായത്തോട് യോജിക്കുന്ന ആൾ മാത്രമേ ആ പുസ്തകം പ്രകാശനം ചെയ്യാവൂ എന്നില്ല. വ്യക്തിപരമായ അഭിപ്രായം വ്യക്തിപരമായ വീക്ഷണം ആണ്. അതിനെ അങ്ങനെ കണ്ടാൽ മതി.” – മുഖ്യമന്ത്രി പറഞ്ഞു.
അബ്ദുൽ നാസർ മദനിക്ക് തീവ്രവാദബന്ധം ഉണ്ടെന്ന പുസ്തകത്തിലെ പരാമർശങ്ങൾ പ്രകാശനത്തിന് മുൻപ് തന്നെ വിവാദമായിരുന്നു. ഇതിനോട് മുഖ്യമന്ത്രി എങ്ങനെ പ്രതികരിക്കുമെന്ന കൌതുകം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ പിണറായി വിജയൻ നടത്തുന്ന പരാമർശം കേൾക്കാൻ രാഷ്ട്രിയ കേരളം ആകാംക്ഷയോടെ കാത്തിരുന്നു. അതിനിടെയാണ് പുസ്തകത്തിൽ മറ്റൊരു ഭാഗത്ത് പരാമർശ വിധേയമായ ജമാ അത്തെ ഇസ്ലാമിയുടെ വിഷയം ഏറ്റുപിടിച്ച് മുഖ്യമന്ത്രി കത്തിക്കയറിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here