‘സ്വന്തം പതാക ഉയർത്തിപ്പിടിക്കാൻ ആർജ്ജവമില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി’; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ ഇന്നലെ നടന്ന രാഹുൽ ഗാന്ധിയുടെ റോഡ്ഷോയിൽ കോൺഗ്രസിന്റെ പതാക ഒഴിവാക്കിയതിലാണ് വിമർശനം. ലീഗിന്റെ പതാക ഉയർത്താതിരിക്കാൻ സ്വന്തം പതാകയും കോൺഗ്രസ് വേണ്ടന്നുവച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

“കഴിഞ്ഞ തവണ വിവാദമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും പതാക ഒഴിവാക്കിയത് എന്നാണ് കോൺഗ്രസ് പറയുന്നത്. ലീഗിന്റെ വോട്ട് വേണം പക്ഷേ പതാക പാടില്ല. ഇത് ഒരുതരം ഭീരുത്വം അല്ലെ. ബിജെപിയെ ഭയന്നിട്ടാണോ കോൺഗ്രസ് ലീഗ് പതാക ഒഴിവാക്കിയത്. ലീഗിന്റെ പതാക ലോകത്തെ കാണിക്കുന്നതിൽ നിന്ന് ഒളിച്ചോടാൻ സ്വന്തം കൊടിക്ക് പോലും അയിത്തം കൽപ്പിക്കുന്ന രീതിയിൽ കോൺഗ്രസ് താണുപോയോ? ജാതിമതഭേദമന്യേ എല്ലാവരെയും ഒരു പോലെ പ്രതിനിധീകരിക്കുന്നു എന്ന ആശയമാണ് സ്വരാജ് ഫ്ലാഗ് കൊണ്ട് ഗാന്ധിജി ഉദ്ദേശിച്ചത്. അത് കോൺഗ്രസുകാര്‍ മറന്നുപോയി”; മുഖ്യമന്ത്രി പറഞ്ഞു.

ത്രിവർണ പതാക കോൺഗ്രസ് ഉപേക്ഷിക്കണം എന്നത് സംഘപരിവാർ ഉയർത്തിയ ആവശ്യമാണ്. അതിന് വഴങ്ങുകയാണോ കോൺഗ്രസെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേവലം തിരഞ്ഞെടുപ്പ് തന്ത്രമായി ചുരുക്കി കാണാൻ കഴിയുന്ന അനുഭവമല്ല ഇതെന്നും സ്വന്തം പതാക വേണോ വേണ്ടയോ എന്ന് കോൺഗ്രസും ലീഗും തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top