തിരുവനന്തപുരത്തെ കൂട്ടിയിടിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വീണ്ടും വാര്‍ത്തകളില്‍; ഇക്കുറി ഇടിച്ചുകയറിയത് സ്വകാര്യ ബസ്

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റിയ സ്വകാര്യബസ് പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കോട്ടൂളിയിലാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളജ് റൂട്ടില്‍ ഓടുന്ന ‘കിനാവ്’ എന്ന ബസ് പോലീസ് സ്റ്റേഷനുമുന്നില്‍ പിടിച്ചിട്ടിരിക്കുകയാണ്.

കോഴിക്കോട് ഒരു പരിപാടി കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്കാണ് ബസ് കയറിവന്നത്. അലക്ഷ്യമായി ഓടിച്ചതിനാലാണ് ഇത്തരം ഒരു സംഭവം വന്നത് എന്നാണ് പോലീസിന്റെ പ്രതികരണം. പോലീസ് കേസ് എടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തമ്മില്‍ കൂട്ടിയിടിച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവവും. തിരുവനന്തപുരത്തെ കൂട്ടിയിടിയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് കേടുപാടുകളും വന്നിരുന്നു. സ്കൂട്ടര്‍ യാത്രികയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് പൈലറ്റ്‌ ജീപ്പ് പെട്ടെന്ന് ബ്രേക്ക് ഇട്ടത്. ഇതോടെ മുഖ്യമന്ത്രിയുടേത് അടക്കം വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

നിയമങ്ങള്‍ തെറ്റിച്ചാണ് വാഹനവ്യൂഹം സഞ്ചരിച്ചത്. കേസ് വന്നാല്‍ രണ്ട് ഭാഗത്തിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യേണ്ടി വരും. പരാതിയില്ല എന്ന പ്രശ്നം ചൂണ്ടിക്കാട്ടി പോലീസ് കേസ് എടുത്തിട്ടില്ലെന്നാണ് പുറത്തുവന്ന വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top