കെകെ രമയുടെ നോട്ടീസ്; സഭാ നടപടികളില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി; വിമര്‍ശിച്ച് പ്രതിപക്ഷം

കെകെ രമയുടെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദിക്കുന്നത് സംബന്ധിച്ചാണ് വടകര എംഎല്‍എയായ കെകെ രമ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രിക്കാണ് നോട്ടീസ് നല്‍കിയിത്. എന്നാല്‍ ഇതിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. പകരം ആരോഗ്യന്ത്രി വീണാ ജോര്‍ജാണ് നോട്ടീസിന് മറുപടി നല്‍കിയിത്. വനിതാ ശിശുക്ഷേമ വകുപ്പിന്റെ ചുമതല വീണാ ജോര്‍ജിനാണ് എന്നാണ് ഇതിന് വിശദീകരണം നല്‍കിയത്. നോട്ടീസ് പരിഗണിക്കുന്ന സമയത്ത് നിയമസഭാ മന്ദിരത്തിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി സഭാ നടപടികളില്‍ പങ്കെടുത്തതുമില്ല. സീറോ അവറിന് ശേഷം മുഖ്യമന്ത്രി സഭയിലെത്തി.

നോട്ടീസ് അവതരിപ്പിച്ചപ്പോള്‍ തന്നെ കെകെ രമ ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിച്ചു. സ്ത്രീ സുരക്ഷക്ക് മുഖ്യമന്ത്രി നല്‍കുന്ന പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് രമ പറഞ്ഞു. 51 വെട്ട് വെട്ടി കൊന്നിട്ടും ടിപി ചന്ദ്രശേഖരനോടുളള സിപിഎമ്മിന്റെ വാശിതീര്‍ന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. രമയെ പോലെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കപ്പെടുകയാണ്. പല കമന്റുകളും സഭയില്‍ വായിക്കാന്‍ കഴിയില്ലെന്നും സതീശന്‍ പറഞ്ഞു.

ടിപി കേസ് പ്രതികളുടെ ശിക്ഷായിളവ് നല്‍കാനുള്ള നീക്കം സംബന്ധിച്ച രമയുടെ അടിയന്തര പ്രമേയ നോട്ടീസ് സഭയില്‍ വന്ന ദിവസവും മുഖ്യമന്ത്രി നിയമസഭയില്‍ എത്തിയിരുന്നില്ല. അന്ന് നോട്ടീസ് അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top