ഡല്‍ഹിയില്‍ മുഖ്യമന്ത്രി-ഇപി കൂടിക്കാഴ്ച; പിണറായിയെ കണ്ടതില്‍ പുതുമയില്ലെന്ന് പ്രതികരണം

ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തും നിന്നും നീക്കിയതിലുള്ള അതൃപ്തിയില്‍ തുടരുന്ന ഇ.പി.ജയരാജന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഡ​ല്‍​ഹി കേ​ര​ള ഹൗ​സി​ല്‍ വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയും ഇപിയും ഡല്‍ഹിയില്‍ എത്തിയത്.

കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങളുമായി പ്രതികരിക്കാന്‍ ഇപി തയ്യാറായില്ല. പി​ണ​റാ​യി​യെ കാ​ണു​ന്ന​തി​ല്‍ പു​തു​മ​യി​ല്ലെന്നും മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​റും സം​സാ​രി​ക്കാ​റു​മു​ണ്ട് എന്നുമാണ് ഇപി പറഞ്ഞത്. മു​ഖ്യ​മ​ന്ത്രി​യോ​ട് സം​സാ​രി​ച്ച എ​ല്ലാ കാ​ര്യ​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​യ​ണോ​ എന്നും അദ്ദേഹം ചോ​ദി​ച്ചു. “രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​നു​ള്ള സ​മ​യ​മ​ല്ലി​ത്. രാ​ഷ്ട്രീ​യ​മെ​ല്ലാം അ​തി​ന്‍റെ വേ​ദി​യി​ല്‍ ച​ര്‍​ച്ച ചെയ്യും. ഇപ്പോള്‍ യെച്ചൂരിയെക്കുറിച്ചുമാത്രം ചോദിച്ചാല്‍ മതി.” – ഇപി പറഞ്ഞു.

ഈയിടെ നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണത്തിൽനിന്നും ഇപി വിട്ടുനിന്നത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കറെ കണ്ടതും ചര്‍ച്ച നടത്തിയതുമാണ് ഇപിക്ക് തിരിച്ചടിയായത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസം ഈ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഇപി നടത്തിയ പ്രതികരണം തിരഞ്ഞെടുപ്പില്‍ ക്ഷീണം ചെയ്തതായി സിപിഎം വിലയിരുത്തിയിരുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കുന്നതിനു തൊട്ടുമുന്‍പാണ് ഇപിയെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്നും നീക്കി പാര്‍ട്ടി നടപടി എടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top