മുഖ്യമന്ത്രിക്കായി വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന് ഇതുവരെ ചിലവിട്ടത് 27 കോടി; ഉപയോഗത്തിൽ വ്യക്തതയില്ലെന്ന് ആരോപണം
മാവോയിസ്റ്റ് നിരീക്ഷണം, ആരോഗ്യ രക്ഷാപ്രവര്‍ത്തനം, ദുരന്തമേഖലയിലെ ദുരിതാശ്വാസപ്രവര്‍ത്തനം, മുഖ്യമന്ത്രിയുടെ യാത്ര എന്നിവക്കായി സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത് ഹെലികോപ്റ്ററിനായി ഇതുവരെ ചിലവഴിച്ചത് 27 കോടി രൂപ. കൃത്യമായി പറഞ്ഞാല്‍ 270,151,000 രൂപയാണ് രണ്ട് സ്വകാര്യ കമ്പനികള്‍ക്കായി ഇതുവരെ നല്‍കിയത്.
പവന്‍ഹാന്‍സ് ലിമിറ്റഡ്, ചിപ്‌സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കായാണ് സര്‍ക്കാര്‍ രണ്ടുഘട്ടങ്ങളിലായി കരാര്‍ പ്രകാരം കോടികള്‍ വാടക നല്‍കിയത്. ആദ്യം ഹെലികോപ്റ്റര്‍ വാടകയ്ക്ക് നല്‍കിയിരുന്ന പവന്‍ഹാന്‍സിന് 22,21,51,000 രൂപയാണ് നല്‍കിയത്. നിലവില്‍ കരാറിലുളള മ്പനിയായ ചിപ്‌സണ്‍ ഏവിയേഷന് ഇതുവരെ 4,80,000,00 രൂപയുമാണ് അനുവദിച്ചത്. മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചതാണ് ഈ കണക്ക്.
2020ലാണ് സര്‍ക്കാര്‍ ആദ്യമായി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. അന്നത്തെ ഡിജിപി ലോകനാഥ് ബെഹറയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലേക്ക് പോയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലെ തീരുമാനം ധൂര്‍ത്താണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ കരാര്‍ കാലാവധി കഴിഞ്ഞ ശേഷം പുതുക്കിയില്ല. തുടര്‍ഭരണം ലഭിച്ച ശേഷം 2023ലാണ് വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
നിലവില്‍ ചിപ്സണ്‍ ഏവിയേഷനുമായുളള കരാര്‍ പ്രകാരം പ്രതിമാസം 80 ലക്ഷം രൂപയാണ് വാടകയായി നല്‍കുന്നത്. ഈ വാടകയ്ക്ക് പ്രതിമാസം 25 മണിക്കൂര്‍ നേരം പറക്കാം. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ അധികം നല്‍കണം. 11പേര്‍ക്കാണ് യാത്ര ചെയ്യാനാവുക. ചാലക്കുടിയിലെ കമ്പനിയുടെ സ്വന്തം ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്.
ഇത്രയും കോടികള്‍ ചിലവാക്കുമ്പോഴും ഈ ഹെലികോപ്റ്റര്‍ കൊണ്ടെന്ത് ഗുണമുണ്ടായി എന്നതില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല. ചുരുങ്ങിയ അവസരങ്ങളിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ യാത്രക്കായി ഹെലികോപ്റ്റർ ഉപയോഗിച്ചത്. അവയവമാറ്റ ശസ്ത്രക്രിയയുടെ സാഹചര്യത്തിൽ ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് സര്‍ക്കാര്‍ ആഘോഷമാക്കിയിരുന്നു. ഇതല്ലാതെ ഇത്രയും കോടികള്‍ എന്തിന് ചിലവഴിക്കുന്നു എന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം മൗനമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here