ഹണി റോസിനെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; പിന്നാലെ മിന്നല്‍ വേഗത്തില്‍ പോലീസ് നീക്കം; ബോച്ചെ കുടുങ്ങിയ വഴി
ലൈംഗികച്ചുവയോടെയുളള പ്രയോഗങ്ങളുമായി നിരന്തരം അപമാനിക്കുന്നു എന്ന നടി ഹണി റോസിന്റെ പരാതിയില്‍ മിന്നല്‍ വേഗത്തിലാണ് വ്യവസായി ബോബി ചെമ്മണ്ണൂരിനെ പോലീസ് പൊക്കിയത്. ജനുവരി 5നാണ് ബോബി ചെമ്മണ്ണൂരിന്റെ പേര് പറയാതെ ഒരു വ്യക്തി നിരന്തരം പിന്നാലെ നടന്ന് അപമാനിക്കുന്നു, പൊതുവേദികളില്‍ മോശമായി സംസാരിക്കുന്ന എന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചത്. ഹണി റോസ് പേര് പറഞ്ഞില്ലെങ്കിലും അന്ന് മുതല്‍ തന്നെ ബോബf ചെമ്മണ്ണൂരിൻ്റെ പേര് ഉയര്‍ന്നു. പിന്നാലെ ബോച്ചെ ആരാധകരുടെ കടുത്ത ആക്രമണം ഹണി റോസിനു നേരെയുണ്ടായി. ഇതോടെ ബോബി ചെമ്മണ്ണൂരിന്റെ പേര് പറഞ്ഞു തന്നെ ഹണി രംഗത്തെത്തി. പോലീസിലും പരാതി നല്‍കി.
പോലീസ് നടിയുടെ പരാതിയെ ഗൗരവമായാണ് കണ്ടത്. നടിയുടെ മൊഴിയെടുത്ത പോലീസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ ഹണി റോസ് പോലും പ്രതീക്ഷിക്കാത്ത മിന്നല്‍ വേഗം കേസിന് വന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലോടെയാണ്. മുഖ്യമന്ത്രി ഹണി റോസുമായി നേരിട്ട് സംസാരിച്ചു. സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പും നല്‍കി.
പിന്നാലെയാണ് ബോച്ചെയെ വയനാട്ടില്‍ നിന്നും പൊക്കാന്‍ പോലീസ് നീക്കം നടത്തിയത്. ഇന്ന് കൊയമ്പത്തൂരില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ബോച്ചെ വയനാട്ടിലെ സ്വന്തം റിസോര്‍ട്ടിലേക്ക് മാറി. ഇവിടെ നിന്നും ഒളിവില്‍ പോകാനും മുന്‍കൂര്‍ ജാമ്യം തോടാനുമായിരുന്നു ബോച്ചെയുടെ ശ്രമം. എന്നാല്‍ ഇതിനെ പൊളിച്ച് കൊച്ചി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റര്‍ ചെയ്തത്. ബോബി ചെമ്മണൂരിന്റെ കണ്ണൂര്‍ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോള്‍ നേരിട്ട ലൈംഗികാതിക്രമങ്ങളും നടി പരാതിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ജാമ്യം ലഭിക്കില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here