പത്താമുദയത്തിന് പുതിയ പാര്‍ട്ടി ഓഫീസ് തുറന്ന് സിപിഎം; ഒന്‍പത് നിലകളില്‍ അതിവിശാലമായ എകെജി സെന്റര്‍

സിപിഎമ്മിന്റെ പുതിയ സംസ്ഥാന കമ്മറ്റി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിലവിലെ ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെന്ററിന് എതിര്‍വശത്ത് വാങ്ങിയ 32 സെന്റിലാണ് പുതിയ ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത്. എകെജി സെന്റര്‍ എന്നുതന്നെയാണ് പുതിയ ഓഫീസിനും നല്‍കിയിരിക്കുന്ന പേര്.
9 നിലകളിലായി അതിവിശാലമായ ഓഫീസാണ് സിപിഎം പണിഞ്ഞിരിക്കുന്നത്. ഇതില്‍ രണ്ട് ഭൂഗര്‍ഭ നിലകള്‍ പാര്‍ക്കിങ്ങിനായാണ്. 40 കാറുകള്‍ വരെ ഇവിടെ പാര്‍ക്ക് ചെയ്യാം. താഴത്തെ മൂന്ന് നിലകളിലാണ് ഓഫീസുകളില്‍ പാര്‍ട്ടി യോഗങ്ങള്‍ ചേരാനുള്ള ഹാളുകളും. മറ്റ് നിലകളില്‍ നേതാക്കള്‍ക്ക് താമസിക്കാനുള്ള മുറികളാണ്.
പത്താമുദയ ദിവസമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാട മുറിച്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു. ശിലാഫലകത്തിന്റെ അനാച്ഛാദനവും നടത്തി. പൊതു സമ്മേളനം പഴയ എകെജി സെന്ററിലെ ഹാളിലായിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എ.ബേബിയും സംസാരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here