ടിപി കേസില്‍ മറുപടി പറയാതെ ഡല്‍ഹിക്ക് പറന്ന് മുഖ്യമന്ത്രി; ഉദ്യോഗസ്ഥരെ ബലിയാടാക്കി പ്രതിരോധം

ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് സംബന്ധിച്ച് നിയമസഭയില്‍ മറുപടി പറയാതെ മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവ് സബ്മിഷനായാണ് വിഷയം ഉന്നയിച്ചത്. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ മുഖ്യമന്ത്രി നിയമസഭയില്‍ എത്തിയില്ല. സിപിഎം കേന്ദ്രകമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിക്ക് പോവുകയും ചെയ്തു. ഇത് പ്രതിപക്ഷം ആയുധമാക്കുകയാണ്. മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എംബി രാജേഷാണ്‌ നിയമസഭയില്‍ മറുപടി നല്‍കിയത്.

Also Read : ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ്: ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; ഉത്തരവിട്ട് മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവിന്റെ സബ്മിഷന്‍ അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ജയില്‍ അധികൃതര്‍ക്കെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കുകയും ചെയ്തു. ശിക്ഷായിളവ് നല്‍കുന്ന പ്രതികളുടെ പട്ടികയില്‍ ടിപി വധക്കേസിലെ പ്രതികളെ ഉള്‍പ്പെടുത്തിയ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുകയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-ക ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തത്.

Also Read : മുഖത്ത് നോക്കി ചോദിക്കാനുണ്ടായിരുന്നു; അതില്‍ നിന്നും മുഖ്യമന്ത്രി ഒളിച്ചോടി; വിമര്‍ശനവുമായി കെകെ രമ

ക്രിമിനലുകള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ ഒരു നീക്കവും ഇല്ലെന്ന് നിരന്തരം നിലപാടെടുത്തിരുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി പ്രതിരോധത്തിന് ഒരുങ്ങുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമില്ലെന്ന് ചൂണ്ടികാട്ടിയാണ് കഴിഞ്ഞ ദിവസം കെകെ രമ നല്‍കിയ അടിയന്തര നോട്ടീസ് പരിഗണിക്കാതെ സ്പീക്കര്‍ എഎന്‍ ഷംസീര്‍ തള്ളിയത്. സ്പീക്കറുടെ നടപടിയേയും ചോദ്യം ചെയ്യുന്നതാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയെടുത്ത നടപടി. അത്തരമൊരു നീക്കം ഉണ്ടായിട്ടില്ലെങ്കില്‍ എന്തിന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്നതിന് സര്‍ക്കാരും സ്പീക്കറും മറുപടി നല്‍കേണ്ടി വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top