ആര്‍എസ്എസ് കൂടിക്കാഴ്ച ചര്‍ച്ച ചെയ്യുമ്പോള്‍ സഭവിട്ട് മുഖ്യമന്ത്രി; പനിയും തൊണ്ടവേദനയുമെന്ന് വിശദീകരണം

എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മുഖ്യമന്ത്രി സഭ വിട്ടതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. ഉച്ചക്ക് പന്ത്രണ്ടു മണിക്കാണ് പ്രമേയം ചര്‍ച്ചക്ക് എടുത്തത്. അപ്പോഴാണ് മുഖ്യമന്ത്രിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതായും പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോള്‍ സമ്പൂര്‍ണ്ണ വോയിസ് റെസ്റ്റ് നിര്‍ദേശിച്ചതായും സ്പീക്കര്‍ അറിയിച്ചു. പാര്‍ലമെന്റി കാര്യമന്ത്രിയെ സഭാ നടപടികള്‍ മുഖ്യമന്ത്രി ഏല്‍പ്പിച്ചതായും സ്പീക്കര്‍ വ്യക്തമാക്കി.

രാവിലെ മുഖ്യമന്ത്രി സഭയില്‍ എത്തിയിരുന്നു. അടിയന്തര പ്രമേയ നോട്ടീസ് പരിഗണനക്ക് വന്നപ്പോള്‍ ചര്‍ച്ചയാകാം എന്ന നിലപാട് പറഞ്ഞതും മുഖ്യമന്ത്രിയായിരുന്നു. ഇന്നലത്തെ സ്ഥിതി ആവര്‍ത്തിക്കരുതെന്ന അഭ്യര്‍ത്ഥനയോടു കൂടി ഈ പ്രമേയം ഇന്ന് ചര്‍ച്ച ചെയ്യാം എന്ന് പ്രതിപക്ഷത്തെ പരിഹസിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സഭ വിട്ടത്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ അന്വേഷണം പ്രഹസനമാക്കുന്നതായും ആര്‍എസ്എസിന്റെ രാഷ്ട്രീയ നേട്ടത്തിനായി പോലീസ് സംവിധാനം ദുരുപയോഗം ചെയ്യുന്നതായും പറയപ്പെടുന്ന സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന പ്രമേയമാണ് സഭ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. രണ്ടു മണിക്കൂറാണ് ചര്‍ച്ചക്ക് അനുവദിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top